ഇതിലും വലിയ സമ്മാനമുണ്ടോ? മുത്തച്ഛന്റെയും മുത്തശ്ശിയുടെയും പേരുകൾ ടാറ്റൂ ചെയ്ത് പെൺകുട്ടി; ഹൃദയം കവരുന്ന വിഡിയോ

ടാറ്റു ചെയ്യുന്നത് ഇന്ന് സർവസാധാരണമാണ്. തങ്ങൾക്ക് ഇഷ്ടപ്പെട്ട ചിത്രങ്ങളും വാചകങ്ങളും പേരുമെല്ലാം ശരീരത്തിൽ ടാറ്റു ചെയ്യാറുണ്ട്. തങ്ങൾക്ക് ഏറ്റവും പ്രിയപെട്ടതിനെ ചേർത്തുനിർത്തുക എന്നുകൂടിയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. അഗസ്റ്റിന വെറ്റ്‌സെൽ എന്ന പെൺകുട്ടി തന്റെ മുത്തച്ഛന്റെയും മുത്തശ്ശിയുടെയും പേരുകൾ കണങ്കാലിൽ ടാറ്റു ചെയ്തു അവരെ ഞെട്ടിച്ചിരിക്കുകയാണ്. ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. പെൺകുട്ടി തന്റെ മുത്തശ്ശിയ്ക്കും മുത്തശ്ശനും ടാറ്റൂ കാണിച്ചുകൊടുക്കുന്നതും അതിനോടുള്ള അവരുടെ പ്രതികരണവുമാണ് വിഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
les pedi a mis abuelos que me escriban sus nombres “para un trabajo práctico de la facultad” pero en realidad eran para tatuármelos, y su reacción me la guardo para siempre. ♥️ pic.twitter.com/NcQ0uWUIkH
— CQ (@agustinawetzel) June 4, 2022
ടാറ്റൂ കണ്ട മുത്തച്ഛൻ സന്തോഷം കൊണ്ട് അവളെ കെട്ടിപ്പിടിച്ചു. തുടർന്ന് അവൾ മുത്തശ്ശിയെയും ടാറ്റൂ കാണിച്ചു. വെറുതെ അവരുടെ പേരുകൾ ടാറ്റു ചെയ്യുകയല്ല മറിച്ച് മുത്തച്ഛന്റെയും മുത്തശ്ശിയുടെയും അതേ കൈപ്പടയിൽ തന്നെയാണ് പേരുകൾ എഴുതിച്ചേർത്തിരിക്കുന്നത്. ഒരു ദിവസം അഗസ്റ്റിന അവരുടെ പേരുകൾ ഒരു കടലാസിൽ എഴുതാൻ ആവശ്യപ്പെട്ടിരുന്നു. അത് ടാറ്റൂ ഷോപ്പിലേക്ക് കൊണ്ടുപോയി. ഇരുവരും പേരുകൾ എഴുതി നൽകുന്നതിന്റെ വീഡിയോയും പകർത്തിയിട്ടുണ്ട്.
ജൂൺ അഞ്ചിന് ഷെയർ ചെയ്ത വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്. “മുത്തച്ഛനോടും മുത്തശ്ശിയോടും യൂണിവേഴ്‌സിറ്റിയിലെ ഒരു പ്രോജക്റ്റിനായി അവരുടെ പേരുകൾ പേപ്പറിൽ എഴുതാൻ ഞാൻ ആവശ്യപ്പെട്ടു. എന്നാൽ വാസ്തവത്തിൽ, അവരെ എന്നിൽ ടാറ്റൂ ചെയ്യാൻ വേണ്ടിയാണത്. അവരുടെ പ്രതികരണം ഞാൻ എന്നെന്നേക്കുമായി സൂക്ഷിക്കും.” എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പങ്കിട്ടിരിക്കുന്നത്. ഇതുവരെ ട്വിറ്ററിൽ 3 മില്യണിലധികം ആളുകളാണ് വീഡിയോ കണ്ടത്.
Story Highlights: Woman Gets Her Grandparents’ Names Inked On Ankle, Their Reaction Is Priceless
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here