കൈയ്യിൽ പച്ചകുത്തി ‘ശിവശങ്കറിന്റെ പാർവതി’; സ്വകാര്യ വിവരങ്ങളുമായി സ്വപ്ന സുരേഷിന്റെ ആത്മകഥ

മുഖ്യമന്ത്രിക്കും മകൾ വീണയ്ക്കും ശിവശങ്കറിനും എതിരായ വിചിത്രമായ ആരോപണങ്ങളാണ് സ്വപ്ന സുരേഷിന്റെ ആത്മകഥയിലുള്ളത്. ശിവശങ്കർ മുൻകൈയെടുത്താണ് ‘ജനങ്ങളുടെ ഡേറ്റ ബേസ്‘ അമേരിക്കൻ കമ്പനിക്കു വിറ്റതെന്നും അതിലൂടെ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ കോടികൾ സമ്പാദിച്ചുവെന്നുമുള്ള വിശ്വസിക്കാനാവാത്ത കാര്യങ്ങളും ചതിയുടെ പത്മവ്യൂഹത്തിൽ വിശദീകരിക്കുന്നുണ്ട്. ശിവശങ്കർ തന്നെ പാർവതിയെന്നാണ് വിളിച്ചിരുന്നതെന്നും തന്റെ കൈയിൽ പാർവതി എന്ന് പച്ചകുത്തിയിരുന്നെന്നും ആത്മകഥയിൽ പറയുന്നു. പച്ച കുത്തിയ ചിത്രവും ശിവശങ്കറുമായുള്ള അടുപ്പം വെളിപ്പെടുത്തുന്ന സ്വകാര്യ ചിത്രങ്ങളും വിവരങ്ങളും ആത്മകഥയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ( Autobiography of Swapna Suresh against K Sivasankar ).
Read Also: സ്വപ്ന സുരേഷിന്റെ ആത്മകഥ: എല്ലാം അഡ്ജസ്റ്റ്മെന്റ്, പുസ്തകത്തിലെ ആരോപണങ്ങളൊന്നും ഒരു ഏജൻസിയും അന്വേഷിക്കില്ലെന്ന് വി.ഡി.സതീശൻ
എൻഐഎ ചോദ്യം ചെയ്യലിനെപ്പറ്റിയും സ്വപ്ന വിവരിക്കുന്നുണ്ട്. ‘ഞാൻ കാണുമ്പോൾ ശിവശങ്കർ വളരെ കൂളായി മൊബൈൽ ഫോൺ നോക്കി കാലിൻമേൽ കാൽവച്ച് ഇളക്കിയിരിപ്പാണ്. എന്റെയുള്ളിൽ ഇരമ്പുന്നത് വികാരസാഗരമാണ്. അപ്പോളും ഈ മനുഷ്യൻ കെട്ടിയ താലി മഞ്ഞച്ചരടിൽ എന്റെ കഴുത്തിലുണ്ട്. ശിവശങ്കരന്റെ പാർവതിയാണ്. ജയിലിൽ എന്നെ കിടത്തിയത് പൂച്ച പെറ്റുകിടക്കുന്ന, എലിക്കഷ്ണം ചീഞ്ഞു നാറുന്ന ഒരു മുറിയിലാണ്. ഇവിടെ കണ്ടംഡ് സെല്ലിൽ കിടക്കുന്നവരെപ്പോലും ഇങ്ങനെയിടാറുണ്ടോ? എന്ന ആത്മഹത്യയിലേക്കോ സമനില തെറ്റിക്കലിലേക്കോ എത്തിക്കാനുള്ള ശ്രമമായിരുന്നു.’ ഇത്തരത്തിലാണ് ശിവശങ്കറിന് എതിരായുള്ള ആരോപണങ്ങൾ.
തൃശൂർ കറന്റ് ബുക്സ് പുറത്തിറക്കിയ സ്വപ്ന സുരേഷിന്റെ ആത്മകഥയായ ചതിയുടെ പത്മവ്യൂഹത്തിൽ ശിവശങ്കറുമായുള്ള അടുപ്പം വെളിപ്പെടുത്തുന്ന നിരവധി ചിത്രങ്ങളും സ്വകാര്യ വിവരങ്ങളും. ശിവശങ്കർ നൽകിയ താലിയും പുടവയും അണിഞ്ഞുള്ള ചിത്രങ്ങളും, ജന്മദിനാഘോഷങ്ങളിൽ എടുത്ത ചിത്രങ്ങളും ആത്മകഥയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്വർണകള്ളക്കടത്തിനെപ്പറ്റി സ്വപ്ന മാധ്യമങ്ങൾക്ക് മുന്നിലും കോടതിയിലും പറഞ്ഞ കാര്യങ്ങളും പുസ്തകത്തിലുണ്ട്. ശിവശങ്കറും വീട്ടിലെ മറ്റു ബന്ധുക്കളുമൊത്തുള്ള ചിത്രം, ശിവശങ്കറുമായുള്ള വിവാഹം, ഒരുമിച്ചുള്ള ഡിന്നർ എന്നിങ്ങനെ ആഴത്തിലുള്ള ബന്ധം വെളിപ്പെടുത്തുന്ന ചിത്രങ്ങളാണ് സ്വപ്ന സുരേഷ് പുസ്തകത്തിലൂടെ പുറത്തുവിട്ടത്.
Story Highlights: Autobiography of Swapna Suresh against K Sivasankar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here