വന്നു, കണ്ടു, അടിച്ചുമാറ്റി; മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ വൈറൽ

ഇടക്കൊച്ചി സെൻ്റ് ലോറൻസ് പള്ളിക്ക് സമീപത്തുവെച്ച് നടന്ന മോഷണ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഓട്ടോയിൽ വന്നിറങ്ങിയതിന് ശേഷം ഒരു കടയ്ക്ക് മുന്നിൽ വെച്ചിരിക്കുന്ന കറുത്ത നിറത്തിലുള്ള ആക്ടീവ സ്കൂട്ടർ മോഷ്ടിച്ച് കടന്നുകളയുന്ന യുവാവിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. ( CCTV footage of scooter theft goes viral ).
Read Also: മാമ്പഴ മോഷണം; പ്രതിയെ പിടികൂടാനാവാതെ പൊലീസ്
ഓട്ടോയിൽ നിന്ന് ഇറങ്ങി ഒന്നുമറിയാത്തവനെ പോലെ നടന്നുവന്ന് ഞൊടിയിടയിൽ സ്‌കൂട്ടർ മോഷ്ടിക്കുകയാണ് യുവാവ്. ഉടമ സ്കൂട്ടർ വഴിയരികിൽ പാർക്ക് ചെയ്ത ശേഷം ചാവി ഈരാതെ കടയിൽ സാധനം വാങ്ങാൻ പോയ തക്കത്തിനാണ് യുവാവ് മോഷണം നടത്തുന്നത്. യുവാവ് വണ്ടിയെടുത്തുകൊണ്ടു പോകുന്നത് കാണുന്ന സ്കൂട്ടർ ഉടമ ഹെൽമറ്റ് ധരിച്ചുകൊണ്ട് ഓടിയെത്തുന്നതും ദൃശ്യങ്ങളിൽ വ്യക്തമായി കാണാം.
Story Highlights: CCTV footage of scooter theft goes viral
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here