Advertisement

ഈ വർഷം ഡിസംബർ 8 ന് അന്യഗ്രഹ ജീവികൾ ഭൂമിയിൽ ഇറങ്ങും; വിചിത്രവാദവുമായി ‘ടൈം ട്രാവലർ’

October 13, 2022
4 minutes Read

അന്യഗ്രഹ ജീവികളുടെ സാന്നിധ്യം ഏറെ ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ്. അവർ ഉണ്ടോ ഇല്ലയോ, അവ നമ്മെ നിരീക്ഷിക്കുന്നുണ്ടോ, ഭൂമിയിലാണോ അതോ മറ്റേതെങ്കിലും ​ഗ്രഹത്തിലാണോ അവ ജീവിക്കുന്നത് തുടങ്ങിയ ചില ചോദ്യങ്ങൾ നമ്മുടെ എല്ലാവരുടെയും മനസിൽ ഉണ്ടായിരുന്നു. ഇപ്പോഴിതാ ഈ വർഷം ഡിസംബർ 8 ന് അന്യഗ്രഹ ജീവികൾ ഭൂമിയിൽ ഇറങ്ങുമെന്ന വിചിത്രവാദവുമായി എത്തിയിരിക്കുകയാണ് ‘ടൈം ട്രാവലർ’. ( Predicts Aliens Will Land On Earth On December 8 This Year ).

സ്വയം പ്രഖ്യാപിത ‘ടൈം ട്രാവലർ’ കൂടിയായ എനോ അലറിക് ടിക് ടോകിൽ പങ്കുവച്ച വീഡിയോയിലാണ് ഇക്കാര്യം പറയുന്നത്. “ശ്രദ്ധിക്കുക! അതെ, ഞാൻ 2671-ലെ ഒരു തത്സമയ സഞ്ചാരിയാണ്, വരാനിരിക്കുന്ന ഈ അഞ്ച് തീയതികൾ ഓർക്കുക.” എന്ന കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

Read Also: ‘ആദ്യം കൈകൾ വെട്ടി, പിന്നീട് കഴുത്തറുത്ത് സ്വകാര്യ ഭാഗത്ത് കത്തി കുത്തിയിറക്കി രക്തം വീട്ടിൽ വീഴ്ത്തി’; നരബലി പൊലീസിനോട് വിശദീകരിച്ച് ലൈല

അഞ്ചു പ്രവചനങ്ങളാണ് ഇതുപ്രകാരം അദ്ദേഹം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ പങ്കുവച്ചത്. ഈ വർഷം ഡിസംബറിൽ മനുഷ്യർക്ക് അന്യഗ്രഹജീവികളുമായി ഇടപഴകാൻ കഴിയുമെന്നതാണ് അതിൽ ഏറ്റവും ശ്രദ്ധേയം. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, ഡിസംബർ 8-ന് ഒരു ഭീമൻ ഉൽക്കയിൽ അന്യഗ്രഹജീവികൾ ഭൂമിയിൽ ഇറങ്ങിയേക്കാം. 2023 മാർച്ചിൽ യുഎസിന്റെ പടിഞ്ഞാറൻ തീരത്ത് 750 അടി മെഗാ സുനാമി നേരിടേണ്ടിവരും. 2023 ഫെബ്രുവരി 6 ന് ഒരു കൂട്ടം കൗമാരക്കാർ മറ്റ് ഗാലക്സികളിലേക്ക് ഒരു വേംഹോൾ തുറക്കുന്നതിനുള്ള ഉപകരണം കണ്ടെത്തുമെന്നും അദ്ദേഹം പ്രവചിച്ചു.

Read Also: കുവൈത്തിൽ നിരീക്ഷണത്തിന് ഇനി “കഴുകൻ കണ്ണുകൾ”; കരുത്ത് പകരാൻ സൗരോർജ്ജവും

അടുത്ത ആറ് മാസത്തിനുള്ളിൽ നടക്കുമെന്ന് കരുതപ്പെടുന്ന മറ്റ് സംഭവങ്ങളും അദ്ദേഹം പ്രവചിച്ചു. അതിൽ ആദ്യത്തേത് നവംബർ 30 ന് നടക്കാൻ സാധ്യതയുണ്ട്. അന്ന്, ഭൂമിയെ അനുകരിക്കുന്ന ഒരു പുതിയ ഗ്രഹം ജെയിംസ് വെബ് ദൂരദർശിനി കണ്ടെത്തുമെന്ന് അദ്ദേഹം പ്രസ്താവിച്ചു. അതിനുശേഷം ഡിസംബർ എട്ടിന് അന്യഗ്രഹജീവികളുടെ ഇടപെടൽ നടക്കും.

Story Highlights: ‘Time Traveller’ Predicts Aliens Will Land On Earth On December 8 This Year

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top