ജമ്മു കശ്മീരിൽ പൊലീസിലെ ക്രിമിനലുകൾക്കെതിരെ നടപടി

ജമ്മു കശ്മീരിൽ അഴിമതി-ക്രിമിനൽ പ്രവർത്തനങ്ങളിൽ പങ്കുണ്ടെന്ന് കണ്ടെത്തിയ 36 പൊലീസുകാർക്ക് അകാല വിരമിക്കൽ നൽകി. അഴിമതി-ക്രിമിനൽ പ്രവർത്തനം കൂടാതെ ഇവർ ഡ്യൂട്ടിയിൽ അനാസ്ഥ വരുത്തിയതായും കണ്ടെത്തിയിട്ടുണ്ട്. ഇവരിൽ ചിലർ സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നതായും റിപ്പോർട്ട് ഉണ്ട്. ഈ സാഹചര്യത്തിലാണ് ഭരണകൂടം ശക്തമായ നിലപാട് സ്വീകരിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നു.
ജമ്മു കശ്മീർ സിവിൽ സർവീസ് ചട്ടങ്ങളിലെ ആർട്ടിക്കിൾ 226 പ്രകാരം 36 പൊലീസുകാർക്ക് അകാല വിരമിക്കൽ നൽകാൻ തീരുമാനിച്ചതായി റിവ്യൂ കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു. പല ഉദ്യോഗസ്ഥരും തങ്ങളുടെ ഉത്തരവാദിത്തം കൃത്യമായി നിർവഹിക്കുന്നില്ലെന്നും ചില ക്രിമിനൽ കേസുകളും ഇവർക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണത്തിൽ സമിതിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. ഭാവിയിൽ കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഉദ്യോഗസ്ഥർ തങ്ങളുടെ കർത്തവ്യം കൃത്യമായി നിർവ്വഹിക്കുന്നില്ലെങ്കിലോ, അഴിമതിയിൽ ഏർപ്പെട്ടിരിക്കുന്നതായി കണ്ടെത്തുകയോ ചെയ്താൽ അവരെ സർക്കാർ സർവീസിൽ തുടരാൻ അനുവദിക്കില്ലെന്നും ഭരണകൂടം അറിയിച്ചു. മുൻപും നിരവധി ഉദ്യോഗസ്ഥർക്കെതിരെ സമാനമായ നടപടി ഉണ്ടായിട്ടുണ്ട്. അതേസമയം അകാലത്തിൽ വിരമിക്കുന്ന 36 പൊലീസുകാരുടെ സത്യസന്ധതയെക്കുറിച്ചും ചോദ്യങ്ങൾ ഉയർന്നിട്ടുണ്ട്.
Story Highlights: 36 Jammu And Kashmir Cops Made To Retire Over Criminal Corruption Charges
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here