‘എല്‍ദോസ് എത്രയും പെട്ടന്ന് കെപിസിസിയുമായി ബന്ധപ്പെടണം’; ഫോണിൽ കിട്ടുന്നില്ലെന്ന് വി ഡി സതീശൻ

എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎയെ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എംഎൽഎയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎയുടെ ജാമ്യാപേക്ഷ പരിഗണനയിലെന്നും വി ഡി സതീശൻ വ്യക്തമാക്കി.(eldose kunnapillil should give an explanation to kpcc immediately- v d satheeshan)
ഇന്നോ നാളെയോ എംഎൽഎയുടെ വിശദീകരണം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പാർട്ടിയുടേത് സ്ത്രീപക്ഷ നിലപാട് അതിൽ ഉറച്ച് നിക്കുന്നുവെന്ന് വി ഡി സതീശൻ വ്യക്തമാക്കി. എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്‌ക്കെതിരായ പീഡനപരാതിയില്‍ മാതൃകപരമായ തീരുമാനമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോട് ചിന്തന്‍ ശിവിരത്തില്‍ പ്രഖ്യാപിച്ചത് പോലെ സ്ത്രീപക്ഷ നിലപാടുകളില്‍ മാറ്റം വരുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.
Read Also: യുഎഇയില്‍ മകനെ കാണാന്‍ മുഖ്യമന്ത്രിയ്ക്ക് കേന്ദ്രം അനുമതി നല്‍കിയിരുന്നു; വി മുരളീധരന്റെ വാദങ്ങള്‍ പൊളിയുന്നു
എല്‍ദോസില്‍ നിന്നും വിശദീകരണം തേടും. സിപിഐഎം ചെയ്യുന്നത് പോലെ കമ്മീഷനെ വെച്ച് ആരോപിതനെ കുറ്റവിമുക്തനാക്കില്ലെന്നും വി ഡി സതീശൻ പറഞ്ഞു. വാര്‍ത്തകളില്‍ വരുന്നത് പോലെ കെപിസിസി തീരുമാനം എടുക്കുന്നില്ലെന്ന് പറയുന്നത് ശരിയല്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.
എല്‍ദോസ് എത്രയും പെട്ടന്ന് കെപിസിസിയുമായി ബന്ധപ്പെടണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. അദ്ദേഹവുമായി ബന്ധപ്പെട്ട എല്ലാ ഇടങ്ങളിലും അറിയിച്ചിട്ടുണ്ട്. എത്രയും പെട്ടന്ന് വിശദീകരണം നല്‍കണമെന്നും സതീശന്‍ വ്യക്തമാക്കി.
Story Highlights: eldose kunnapillil should give an explanation to kpcc immediately- v d satheeshan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here