Advertisement

കേരള സർവ്വകലാശാല വിസി നിർണയ സമിതിയിലേയ്ക്ക് പ്രധിനിധിയെ തീരുമാനിക്കാൻ ചേർന്ന സേനറ്റ് യോഗം കോറം തികയാതെ പിരിഞ്ഞ സംഭവം; കടുത്ത നടപടികളുമായി ഗവർണർ

October 14, 2022
1 minute Read
governor strict action

കേരള സർവ്വകലാശാല വിസി നിർണയ സമിതിയിലേയ്ക്ക് പ്രധിനിധിയെ തീരുമാനിക്കാൻ ചേർന്ന സേനറ്റ് യോഗം കോറം തികയാതെ പിരിഞ്ഞ സംഭവത്തിൽ കടുത്ത നടപടികളുമായി ഗവർണർ. കോറം തികയാതെ പിരിഞ്ഞ കേരള സെനറ്റ് യോഗത്തിന്റെ വിവരങ്ങൾ ഗവർണർ തേടി. വിട്ടുനിന്ന അംഗങ്ങളുടെ പേര് ഉടൻ നൽകണമെന്നാണ് രാജ് ഭാവൻ ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം നിലവിലെ സ്ഥിതി അതീവ പ്രയാസകരമാണെന്നും ഒഴിവാക്കാൻ ഗവർണർ ശ്രമിക്കണമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു ആവശ്യപ്പെട്ടു. ( governor strict action )

കേരള സർവ്വകലാശാല വിസി നിയമനത്തിന് വേണ്ടി സെർച്ച് കമ്മിറ്റിയിലേയ്ക്ക് പ്രധിനിധിയെ നിശ്ചയിക്കാനായാണ് ഏതാനും ദിവസങ്ങൾക്കു മുൻപ് സെനറ്റ് യോഗം ചേർന്നത്. ഇടതുപക്ഷം രാഷ്ട്രീയ നിലപാട് എടുത്തതോടെ ഇടത് പ്രധിനിധികൾ സെനറ്റിൽ നിന്ന് വിട്ടുനിന്നു. ഗവർണറുടെ നോമിനികളായ ഒൻപത് പേരിൽ ഏഴ് പേരും ഇതിനൊപ്പം ചേർന്നു. ഇതോടെ 91 അംഗ സെനറ്റിൽ പതിമൂന്ന് പേർ മാത്രമാണ് യോഗത്തിന് എത്തിയത്. ക്വാറം തികയാതായതോടെ യോഗം പിരിഞ്ഞു. വെല്ലുവിളിയായാണ് രാജ് ഭാവൻ ഇതിനെ കണക്കിലെടുത്തത്. ഇത് ബോധ്യപ്പെട്ട സർക്കാർ ഗവർണറെ തണുപ്പിക്കാനുള്ള നീക്കം ആരാഭിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദുവും വിസിയും അടുത്ത മാസം നാലാം തിയ്യതി യോഗം ചേരാമെന്ന് രാജ് ഭവനെ അറിയിച്ചു. പക്ഷേ അതൊന്നും ഫലം കണ്ടില്ല. ഇന്നലെ വിസിയ്ക്ക് രാജ് ഭവനിൽ നിന്ന് അറിയിപ്പെത്തി. ക്വാറം തികയാതെ പിരിഞ്ഞ സെനറ്റ് യോഗത്തിന്റെ മുഴുവൻ വിവരങ്ങളും വേണം. ആരൊക്കെ പങ്കെടുത്തില്ല എന്നതടക്കം . ഗവർണറുടെ പ്രധിനിധികളുടെ വിവരങ്ങൾ വരെ ചോദിച്ചിട്ടുണ്ട്. വിസിയ്‌ക്കെതിരെ നടപടി എടുക്കാനോ അല്ലെങ്കിൽ ഗവർണറുടെ പ്രധിനിധികളെ പിൻവലിക്കാനോ ആണ് രാജ് ഭവന്റെ നീക്കം. അതീവ പ്രയാസകരമായ സാഹചര്യമാണ് ഉണ്ടായിരിക്കുന്നതെന്നും ഗവർണറോട് യുദ്ധത്തിന് സർക്കാർ ഇല്ലായെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു പ്രതികരിച്ചു.

അടുത്ത മാസം നാലാം തിയ്യതി യൂണിവേഴ്‌സിറ്റി സെനറ്റ് യോഗം ചേരുന്നുണ്ട്. ഗവർണർ വടിയെടുത്ത സാഹചര്യത്തിൽ ഇനി പ്രധിനിധികൾ വിട്ടുനിന്നേക്കില്ല.

Story Highlights: governor strict action

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top