Advertisement

ബദരീനാഥ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി മുകേഷ് അംബാനി; 5 കോടി സംഭാവന നല്‍കി

October 14, 2022
Google News 3 minutes Read

ബദരീനാഥ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി മുകേഷ് അംബാനി. ബദരീനാഥ്,കേദാര്‍നാഥ് ക്ഷേത്രങ്ങളുടെ വികസനത്തിനായി 5 കോടി രൂപ സംഭാവനയായി നല്‍കി. ഹെലികോപ്റ്ററിൽ ക്ഷേത്രത്തിലെത്തിയ അംബാനി അവിടെ നടന്ന പൂജയിൽ പങ്കെടുത്തതായി ബദ്രി-കേദാർ ക്ഷേത്ര കമ്മിറ്റി വൈസ് പ്രസിഡന്‍റ് കിഷോർ പൻവാർ പറഞ്ഞു.(mukesh ambani donates 5 crore to badrinath temple)

Read Also: യുഎഇയില്‍ മകനെ കാണാന്‍ മുഖ്യമന്ത്രിയ്ക്ക് കേന്ദ്രം അനുമതി നല്‍കിയിരുന്നു; വി മുരളീധരന്റെ വാദങ്ങള്‍ പൊളിയുന്നു

മുകേഷ് അംബാനിയോടൊപ്പം ഇളയ മകൻ അനന്ത് അംബാനിയുടെ പ്രതിശ്രുത വധു രാധിക മർച്ചന്റ് ഉണ്ടായിരുന്നു. ഇരുവരും ബദരീനാഥ് ക്ഷേത്രം സന്ദർശിക്കുന്ന വീഡിയോ വാർത്താ ഏജൻസിയായ എഎൻഐ പങ്കുവെച്ചിട്ടുണ്ട്.

ഈ വർഷം സെപ്റ്റംബർ 18 ന് മുകേഷ് അംബാനി കേരളത്തിലും എത്തിയിരുന്നു. ഗുരുവായൂർ ക്ഷേത്ര സന്ദർശനത്തിനായാണ് അദ്ദേഹം എത്തിയത്. ഗുരുവായൂർ ക്ഷേത്രത്തിന്റെ അന്നദാനം ഫണ്ടിലേക്ക് 1.51 കോടി രൂപ മുകേഷ് അംബാനി സംഭാവന നൽകിയിരുന്നു.

Story Highlights: mukesh ambani donates 5 crore to badrinath temple

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here