എകെജി സെന്റർ ആക്രമണം; പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും

എകെജി സെന്റർ ആക്രമണക്കേസ് ഗൂഢാലോചനയിൽ പ്രതിചേർത്ത യൂത്ത്കോൺഗ്രസ് നേതാക്കൾക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും. നവ്യ, സുഹൈൽ ഷാജഹാൻ എന്നിവർക്കായാണ് ലുക്ക് ഔട്ട്. സുഹൈൽ രാജ്യം വിട്ടതായും സംശയമുണ്ട്. ഈ സാഹചര്യത്തിലാണ് ലുക്ക് ഔട്ട് പുറപ്പെടുവിക്കുന്നത് ( AKG Center Attack; look out notice ).
രണ്ടു പേരെ കൂടി പ്രതി ചേർത്തു. യൂത്ത് കോൺഗ്രസ് നേതാക്കളായ സുഹൈൽ വനിതാ നേതാവ് ടി.നവ്യ എന്നിവരെയാണ് പ്രതി ചേർത്തത്. കേസിലെ ഒന്നാം പ്രതിയായ ജിതിനെ അറസ്റ്റ് ചെയ്തപ്പോള്‍ തന്നെ ഗൂഢാലോചനയില്‍ പങ്കെടുത്ത രണ്ട് യൂത്ത്കോണ്‍ഗ്രസ് നേതാക്കളെ കൂടി പ്രതിചേര്‍ക്കുമെന്ന വിവരം ലഭിച്ചിരുന്നു. ഇതുസംബന്ധിച്ച തെളിവ് ശേഖരണത്തിന് ശേഷമാണ് രണ്ട് യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ കൂടി പ്രതിചേര്‍ത്തത്.
Read Also: ഹിമാചലിൽ ബിജെപിക്ക് വെല്ലുവിളിയായി ഭരണവിരുദ്ധ വികാരം; അമിത് ഷായുടെ നേത്യത്വത്തിൽ ശക്തമായ പ്രചാരണത്തിന് ബിജെപി ഇന്ന് തുടക്കമിടും
യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി സുഹൈൽ ഷാജഹാൻ, ആറ്റിപ്രയിലെ പ്രാദേശിക കോൺഗ്രസ് പ്രവർത്തക നവ്യ ടി എന്നിവരെയാണ് പ്രതി ചേർത്തത്. ആക്രമണം ആസൂത്രണം ചെയ്തത് സുഹൈൽ ഷാജഹാൻ ആണ്. മൊഴിയെടുപ്പിന് വിളിപ്പിച്ചതോടെ സുഹൈൽ മുങ്ങി. പിന്നാലെ നവ്യയും ഒളിവിലായി.
Story Highlights: AKG Center Attack; look out notice
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here