Advertisement

പാകിസ്താനിൽ മുൻ ചീഫ് ജസ്റ്റിസിനെ വെടിവെച്ചുകൊന്നു

October 15, 2022
Google News 2 minutes Read

പാകിസ്താനിലെ ബലൂചിസ്താനിൽ ഹൈകോടതി മുൻ ചീഫ് ജസ്റ്റിസിനെ വെടിവെച്ചുകൊന്നു. മുഹമ്മദ് നൂർ മസ്കൻസായ് ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച ഖരാൻ ഏരിയയിലായിരുന്നു സംഭവം. ഇശാ നമസ്കാരത്തിനുശേഷം മസ്ജിദിൽനിന്ന് മടങ്ങുമ്പോൾ അജ്ഞാതർ വെടിയുതിർക്കുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

വെടിവെയ്‌പിൽ രണ്ടുപേർക്ക് കൂടി പരുക്കേറ്റിട്ടുണ്ട്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരുടെ നില ഗുരുതരമാണ്. അതേസമയം വെള്ളിയാഴ്ച രാവിലെ മസ്തുങിൽ റിമോട്ട് കൺട്രോൾ നിയന്ത്രിത ബോംബ് ​പൊട്ടിത്തെറിച്ച് മൂന്നുപേർ കൊല്ലപ്പെട്ടിരുന്നു. നാലുപേർക്ക് പരുക്കേറ്റിട്ടുണ്ട്.

Read Also: കാർ കുടുങ്ങിയതിനാൽ സഹായത്തിനു വിളിച്ചു; യുവാവിനെ വെടിവച്ചുകൊന്ന് പൊലീസ്

Story Highlights: Former chief justice shot dead in Pak

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here