Advertisement

കവച്: സോഷ്യൽ മീഡിയ ക്യാമ്പയിന് തുടക്കമായി

October 15, 2022
Google News 1 minute Read

സംസ്ഥാന സർക്കാരിന്റെ ലഹരി വിമുക്ത കേരളം നോ ടു ഡ്രഗ്സ് ക്യാമ്പയിൻ ഭാഗമായി അതിഥി തൊഴിലാളികൾക്കിടയിൽ തൊഴിലും നൈപുണ്യവും വകുപ്പ് നടപ്പിലാക്കുന്ന കവച് ലഹരി വിരുദ്ധ പരിപാടികളുടെ സോഷ്യൽ മീഡിയ പ്രചാരണം തൊഴിൽ മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ലഹരി വിരുദ്ധ പോസ്റ്ററുകളുടെയും വിവിധ ഭാഷകളിലുള്ള ബ്രോഷറുകളുടെയും പ്രകാശനവും മന്ത്രി നിർവഹിച്ചു.

അസമീസ്, ബംഗാളി, ഹിന്ദി, ഒഡിയ ഭാഷകളിലുള്ള പ്രചാരണ സാമഗ്രികൾ തൊഴിൽ വകുപ്പ് സെക്രട്ടറി മിനി ആന്റണി ഏറ്റുവാങ്ങി. ഒക്ടോബർ 15 മുതൽ 22 വരെ നടക്കുന്ന കവച് ക്യാമ്പയിനിൽ ലഹരി വിരുദ്ധ ബോധവൽക്കരണ വിളംബര ജാഥകൾ, ബോധവൽക്കരണ-മെഡിക്കൽ ക്യാമ്പുകൾ, അതിഥി തൊഴിലാളികളുടെ കലാപരിപാടികൾ തുടങ്ങി വിപുലമായ പരിപാടികളാണ് സംഘടിപ്പിക്കുക.

കവചിന്റെ സംസ്ഥാനതല ഔദ്യോഗിക ഉദ്ഘാടനം 18ന് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി കണ്ണൂരിൽ നിർവഹിക്കും. മന്ത്രിയുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ ലേബർ കമ്മീഷണർ ഡോ. കെ വാസുകി അഡീ. ലേബർ കമ്മീഷണർ കെ എം സുനിൽ മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.

Story Highlights: Kavach: The social media camp has started

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here