ശശി തരൂരിനെ അനുകൂലിച്ച് പാലക്കാട് ഫ്ലക്സ് ബോർഡ്

പാലക്കാട് മങ്കരയിൽ ശശി തരൂരിനെ അനുകൂലിച്ച് ഫ്ലക്സ് ബോർഡ്. മങ്കര കോൺഗ്രസ് കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ഫ്ലക്സ് വെച്ചത്. ശശി തരൂർ വരട്ടെ കോൺഗ്രസ് ജയിക്കട്ടെ എന്നാണ് ഫ്ലക്സിലെ വാചകം ( shashi tharoor flex board palakkad ).
അതേസമയം, കോൺഗ്രസിലെ അധ്യക്ഷ തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പ്രചരണ പരിപാടികൾ നാളെ അവസാനിക്കും. മല്ലികാർജുൻ ഖാർഗേയും ഡോ.ശശിതരൂരും തമ്മിലാണ് മത്സരം.
Read Also: എൽദോസ് കുന്നപ്പിള്ളിക്ക് ഇന്ന് നിർണായകം; മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയാൻ അറസ്റ്റിനൊരുങ്ങി പൊലീസ്
ഡൽഹിയിലും പ്രദേശ് കോൺഗ്രസ് സമിതി ആസ്ഥാനങ്ങളിലും തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കും. ഇപ്പോഴത്തെ സാഹചര്യത്തിൽ നെഹ്‌റു കുടുംബത്തിന്റെ പരോക്ഷ പിന്തുണ ഉള്ള മല്ലികാർജുൻ ഖാർഗേ തെരഞ്ഞെടുക്കപ്പെടാനാണ് സാധ്യത. മുതിർന്ന നേതാക്കളുടെ ഏകപക്ഷീയ വിജയം എന്ന ലക്ഷ്യത്തിന് വിവിധ സംസ്ഥാനങ്ങളിലെ യുവ വോട്ടർമാർ എന്നാൽ ഭീഷണി സ്യഷ്ടിക്കുന്നും ഉണ്ട്.
Read Also: ഹിമാചലിൽ ബിജെപിക്ക് വെല്ലുവിളിയായി ഭരണവിരുദ്ധ വികാരം; അമിത് ഷായുടെ നേത്യത്വത്തിൽ ശക്തമായ പ്രചാരണത്തിന് ബിജെപി ഇന്ന് തുടക്കമിടും
ആന്ധ്രാപ്രദേശിലും മധ്യപ്രദേശിലും അടക്കം ശശി തരൂരിന് ലഭിച്ച സ്വീകരണങ്ങൾ ഇക്കാര്യം വ്യക്തമാക്കുന്നു. തെരഞ്ഞെടുപ്പിനായുള്ള എല്ലാ ഒരുക്കങ്ങളും ഇന്ന് പൂർത്തിയാകുമെന്ന് മദുസൂധനൻ മിസ്ത്രി അറിയിച്ചു.
Story Highlights: shashi tharoor flex board palakkad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here