ഗുവാഹത്തിയില്‍ നാടന്‍ കലാരൂപങ്ങള്‍ക്കൊപ്പം ചുവടുവച്ച് ശശി തരൂര്‍

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ തിരക്കിട്ട പരിപാടികളിലാണ് മത്സര രംഗത്തുള്ള നേതാക്കള്‍. ഗുവാഹത്തിയില്‍ നാടോടി കലാരൂപങ്ങള്‍ക്കൊപ്പം ചുവടുവയ്ക്കുന്ന ശശി തരൂരിന്റെ വിഡിയോയും ഇതിനിടെ വൈറലായി. ഗുവാഹത്തിയില്‍ രാജീവ് ഭവന് മുന്നില്‍ തനത് നാടന്‍ നൃത്ത കലാരൂപം അവതരിപ്പിച്ചപ്പോഴാണ് തരൂരും കൈകൊട്ടി ചുവടുപിടിച്ചത്.
നാടന്‍ വേഷങ്ങളില്‍ സ്ത്രീകള്‍ നൃത്തം ചെയ്തപ്പോള്‍, വാദ്യതാളങ്ങള്‍ക്കായിരുന്നു പുരുഷന്മാര്‍ ചുവടുവച്ചത്. തരൂരിനൊപ്പമുണ്ടായിരുന്ന കോണ്‍ഗ്രസ് നേതാക്കളും ആഘോഷങ്ങളില്‍ പങ്കെടുത്തു.
#WATCH | Congress presidential candidate Shashi Tharoor joins the folk artists in Guwahati, Assam as they perform the Bihu dance at Rajiv Bhawan. pic.twitter.com/kK19wKiuGh
— ANI (@ANI) October 15, 2022
അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഗുവാഹത്തിയില്‍ പ്രചാരണത്തിലായിരുന്നു തരൂര്‍. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പ്രചാരണത്തിനായി ഗുവാഹത്തി സന്ദര്‍ശിച്ചിരുന്നു. 22 വര്‍ഷത്തിന് ശേഷം ഇതാദ്യമായാണ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഒക്ടോബര്‍ 19ന് വോട്ടെണ്ണും.
Story Highlights: Shashi Tharoor joins the folk artists in Guwahati
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here