മുഖ്യമന്ത്രിക്കൊപ്പം ഭാര്യ പോയതിൽ എന്താണ് തെറ്റ്, കണക്ക് പരിശോധിക്കാം; വീണാ ജോർജ്

മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ഭാര്യ വിദേശത്ത് പോയതിൽ എന്താണ് തെറ്റെന്ന് ആരോഗ്യമന്ത്രി വീണാജോർജ്.കുടുംബാഗങ്ങൾ പോയത് സ്വന്തം ചെലവിലാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കൂടുതൽ കാര്യം മുഖ്യമന്ത്രി വിശദീകരിക്കുമെന്നും വീണാജോർജ് പറഞ്ഞു.ആർക്ക് വേണമെങ്കിലും കണക്ക് പരിശോധിക്കാം. വിദേശ യാത്ര സംസ്ഥാനത്തിന്റെ പൊതുതാത്പര്യം കണക്കിലെടുത്തായിരുന്നു. അതിന്റെ പ്രോഗ്രസ് ഉടൻ അറിയാനാകും. (what’s wrong with wife going with chief minister-veena george)
കൊവിഡ് ഇടപാടിലെ ലോകായുക്ത നോട്ടീസിന് അമിത പ്രാധാന്യം നല്‍കേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ലോകായുക്തയുടെ മുന്നിലൊരു പരാതി എത്തിയാല്‍ സ്വഭാവികമായിട്ടുള്ള നടപടിയാണ് നോട്ടീസ് അയക്കുക എന്നത്. അതിനപ്പുറത്തേക്ക് അതിനെ വ്യാഖ്യാനിക്കേണ്ടതില്ലെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.
Read Also: ഹിമാചലിൽ ബിജെപിക്ക് വെല്ലുവിളിയായി ഭരണവിരുദ്ധ വികാരം; അമിത് ഷായുടെ നേത്യത്വത്തിൽ ശക്തമായ പ്രചാരണത്തിന് ബിജെപി ഇന്ന് തുടക്കമിടും
പേ വിഷ പ്രതിരോധ വാക്സിൻ മികച്ചതാണ്. മരണങ്ങൾ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തുകയാണ്. ആ റിപ്പോർട്ട് ഉടൻ ലഭ്യമാകും. പരാതി കിട്ടിയതിൽ നടപടിയെടുത്ത് അന്വേഷണം നടക്കുകയാണെന്നും മന്ത്രി പറഞ്ഞു.
Story Highlights: what’s wrong with wife going with chief minister-veena george
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here