പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച 19കാരൻ അറസ്റ്റിൽ

ഇടുക്കി ഉപ്പുതറയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച 19കാരൻ അറസ്റ്റിൽ. ഉപ്പുതറ കാക്കത്തോട് സ്വദേശി അരുൺ മാത്യുവാണ് പൊലീസിന്റെ പിടിയിലായത്. 19കാരനായ അരുൺ പെൺകുട്ടിയെ നിരവധി തവണ പീഡിപ്പിച്ചിട്ടുണ്ട് എന്നാണ് പൊലീസ് കണ്ടെത്തൽ. ( 19 year old man arrested for molesting minor girl ).
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പെൺകുട്ടി സ്കൂളിൽ എത്തിയിരുന്നില്ല. ഈ വിവരം അധ്യാപകർ മാതാപിതാക്കളെ അറിയിച്ചു. തുടർന്ന് മാതാപിതാക്കൾ കാര്യം തിരക്കിയപ്പോഴാണ് സ്കൂളിലേക്ക് ഇറങ്ങിയ പെൺകുട്ടിയെ അരുൺ പല സ്ഥലങ്ങളിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചു എന്ന വിവരം പുറത്തറിയുന്നത്.
Read Also: ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി; കണ്ണൂരിൽ പ്രണയം നടിച്ച് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ
മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഉപ്പുതറ പൊലീസാണ് കേസെടുത്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അരുൺ പിടിയിലാകുന്നത്. പോക്‌സോ വകുപ്പ് പ്രകാരമാണ് അരുണിന്റെ അറസ്റ്റ്. ഇയാൾ സമാന രീതിയിൽ മറ്റേതെങ്കിലും പെൺകുട്ടികളെ ചതിയിൽ പെടുത്തിയിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുകയാണ്. കോടതിയിൽ ഹാജരാക്കിയ അരുണിനെ റിമാന്റ് ചെയ്തു.
Story Highlights: 19 year old man arrested for molesting minor girl
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here