Advertisement

എ.ഐ.സി.സി തെരഞ്ഞെടുപ്പ്; ശശി തരൂരിനെ കയ്യൊഴിഞ്ഞ് കേരളത്തിലെ ഐ.എൻ.ടി.യു.സി

October 16, 2022
Google News 3 minutes Read
AICC Election; Shashi Tharoor has no support from INTUC

എ.ഐ.സി.സി പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ കേരളത്തിലെ ഐ.എൻ.ടി.യു.സിയും ശശി തരൂരിനെ കയ്യൊഴിഞ്ഞു. മല്ലികാർജുൻ ഖാർഗെയ്ക്കാണ് പിന്തുണ നൽകുന്നതെന്നും എ.ഐ.സി.സി പ്രസിഡൻ്റാവനുള്ള കാര്യപ്രാപ്തിയും പാരമ്പര്യവും പ്രവർത്തിപരിചയവുമുള്ളത് അദ്ദേഹത്തിനാണെന്നും ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡൻ്റ് ആർ ചന്ദ്രശേഖരൻ വ്യക്തമാക്കി. ( AICC Election; Shashi Tharoor has no support from INTUC ).

Read Also: രാഹുൽഗാന്ധി തന്നെ എ.ഐ.സി.സി അധ്യക്ഷൻ ആകണം; നിലപാട് വ്യക്തമാക്കി സച്ചിൻ പൈലറ്റ്

കോൺഗ്രസിനെ എല്ലാതലത്തിലും ചലിപ്പിച്ചെടുക്കാൻ പക്വതയുള്ളയാളാണ് പ്രസിഡൻ്റാവേണ്ടത്. ഇന്ത്യയിലെ എല്ലാ തൊഴിലാളികളും ഖാർഗെയ്ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുമെന്നും ആർ. ചന്ദ്രശേഖരൻ അഭിപ്രായപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് കെ.പി.സി.സിയിൽ നിന്ന് ഒരു നിർദ്ദേശവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

പുതിയ ആളുകൾക്ക് വേണ്ടിയുള്ള മുറവിളി ചെറുപ്പക്കാരുടെ ഭാഗത്തുനിന്നുണ്ടാവുന്നത് സ്വാഭാവികമാണ്. അതുകൊണ്ടാണ് ശശി തരൂരിന് ചെറുപ്പക്കാരുടെ പിന്തുണ ലഭിക്കുന്നത്. ആവേശപൂർവം കാണേണ്ട വിഷയമല്ല പ്രസിഡൻ്റ് തെരഞ്ഞെടുപ്പ്. പക്വമായ രീതിയിലാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്. മല്ലികാർജുൻ ഖാർഗെ ശക്തനും തരൂർ പ്രഗൽഭനുമാണെന്നും ആർ. ചന്ദ്രശേഖരൻ 24 നോട് പറഞ്ഞു.

Story Highlights: AICC Election; Shashi Tharoor has no support from INTUC

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here