‘തെക്കും വടക്കും ഒന്നാണ്…’; സുധാകരന് മറുപടിയോ? ചിത്രവുമായി ആര്യാ രാജേന്ദ്രൻ

കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ തെക്കു-വടക്ക് താരതമ്യ വിവാദത്തിന് ശേഷം ഫേസ്ബുക്കിൽ ചിത്രം പങ്കുവച്ച് തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ. ‘തെക്കും വടക്കും ഒന്നാണ്…’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ചത്.(arya rajendran reply on k sudhakaran)
ആര്യാ രാജേന്ദ്രനും പങ്കാളി സച്ചിൻദേവ് എംഎൽഎയും ഒരുമിച്ച് നിൽക്കുന്ന ചിത്രമാണ് പങ്കുവച്ചത്. തിരുവനന്തപുരം സ്വദേശിയാണ് ആര്യാ രാജേന്ദ്രൻ. കോഴിക്കോട് സ്വദേശിയും ബാലുശേരി എംഎൽഎയുമാണ് കെഎം സച്ചിൻദേവ്.
സുധാകരന്റെ വിവാദ പ്രസ്താവനയ്‌ക്കെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും രംഗത്തുവന്നിരുന്നു. മലയാളികളെ ഒന്നായാണ് കാണേണ്ടത്. അല്ലാതെ ഏതെങ്കിലും ഒരു പ്രദേശത്തെ നോക്കിയല്ല ആളുകളെ വിലയിരുത്തേണ്ടതെന്നും എം വി ഗോവിന്ദന്‍ പ്രതികരിച്ചു.
Read Also: ഹിമാചലിൽ ബിജെപിക്ക് വെല്ലുവിളിയായി ഭരണവിരുദ്ധ വികാരം; അമിത് ഷായുടെ നേത്യത്വത്തിൽ ശക്തമായ പ്രചാരണത്തിന് ബിജെപി ഇന്ന് തുടക്കമിടും
അതേസമയം വിവാദമായ തെക്ക് വടക്ക് പരാമര്‍ശത്തില്‍ കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍ ഖേദം പ്രകടിപ്പിച്ചു. ഒരു നാടന്‍ കഥ പറയുക മാത്രമാണ് ചെയ്തതെന്നും, ആരെയും വിഷമിപ്പിക്കാന്‍ ഉദ്ദേശിച്ചല്ല പറഞ്ഞതെന്നും സുധാകരന്‍ പറഞ്ഞു. ആര്‍ക്കെങ്കിലും വിഷമം തോന്നിയെങ്കില്‍ ആ വാക്കുകള്‍ പിന്‍വലിക്കുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.
Story Highlights: arya rajendran reply on k sudhakaran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here