ഐഎസ്എല്ലിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് – എടികെ മോഹൻബഗാൻ പോരാട്ടം

ഐഎസ്എല്ലിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് – എടികെ മോഹൻബഗാൻ പോരാട്ടം. ആദ്യ മൽസരത്തിൽ ഈസ്റ്റ് ബംഗാളിനെ തകർത്ത ആത്മവിശ്വാസവുമായാണ് ബ്ളാസ്റ്റേഴ്സ് വീണ്ടും ഹോംഗ്രൗണ്ടിൽ മൽസരത്തിന് ഇറങ്ങുക. കൊച്ചി കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ രാത്രി ഏഴരയ്ക്കാണ് മൽസരം.
ആദ്യജയത്തിന്റെ ആത്മവിശ്വാസത്തിലാണ് കോമ്പൻമാർ ഇറങ്ങുന്നത്. കോച്ചിയിൽ ആരാധകർ ഓരക്കുന്ന മഞ്ഞക്കടലിൽ നീന്തിത്തുടിക്കാമെന്നാണ് കോമ്പൻമാരുടെ പ്രതീക്ഷ. കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധവും മധ്യനിരയും ശക്തമാണ്. പകരക്കാരനായി എത്തി ഇരട്ട ഗോൾ നേടിയ ഇവാൻ കല്യൂസിനി ഇത്തവണ ആദ്യ ഇലവനിലേക്ക് എത്താൻ സാധ്യയുണ്ട്.
Read Also: ‘ആരാധകരെ ശാന്തരാകുവിൻ’; ISL 2022 ജയത്തോടെ തുടങ്ങി ബ്ലാസ്റ്റേഴ്‌സ്
ചെന്നൈയ്ക്കെതിരായ ആദ്യ മത്സരത്തിൽ തോറ്റാണ് എടികെ മോഹൻ ബഗാൻ കൊച്ചിയിലേക്ക് എത്തിയത്. മലയാളി താരം ആഷിക് കുരുണിയൻ അണിനിരക്കുന്ന ബഗാൻ നിരയും താര സമ്പന്നമാണ്.
Story Highlights: ISL- ATK Mohun Bagan face Kerala Blasters test
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here