അഖിലേഷിനും അമ്മയ്ക്കും ഇനി ആശുപത്രി വിടാം; ബില്‍ തുക നല്‍കുമെന്ന് യൂസഫലി; തുണച്ചത് ട്വന്റിഫോര്‍ വാര്‍ത്ത

ട്വന്റിഫോര്‍ വാര്‍ത്തയില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയുടെ ഇടപെടല്‍. ചികിത്സ പൂര്‍ത്തിയാക്കിയിട്ടും ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യാന്‍ പണമില്ലാതെ ബുദ്ധിമുട്ടിയ 19 വയസുകാരന് സഹായധനം എത്തിക്കുമെന്ന് യൂസഫലി അറിയിച്ചു. തിരുവനന്തപുരം പാരിപ്പള്ളി പള്ളിക്കല്‍ സ്വദേശി അഖിലേഷിന്റെ ചികിത്സ ചെലവാണ് എം എ യൂസഫലി ഏറ്റെടുത്തത്. ചികിത്സ ചെലവിനായി ആശുപത്രിയില്‍ കെട്ടിവെയ്ക്കാനുള്ള ബാക്കി തുക യൂസഫലി അഖിലേഷിന്റെ കുടുംബത്തിന് കൈമാറും. അറ്റ് പോയ വിരല്‍ സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ വിജയകരമായി തുന്നിച്ചേര്‍ത്ത ശേഷമായിരുന്നു ആശുപത്രി വിടാനാകാതെ അഖിലേഷ് ബുദ്ധിമുട്ടിയത്. ഇത് ട്വന്റിഫോര്‍ വാര്‍ത്തയാക്കിയിരുന്നു. പണം നല്‍കാന്‍ യൂസഫലി ഇതിനായി ലുലു ഗ്രൂപ്പ് റീജിയണല്‍ ഡയറക്ടര്‍ ജോയ് ഷഡാനന്ദനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. (lulu group chairman m a Yousaf Ali pay hospital bill of akhilesh)
ബൈക്ക് വൃത്തിയാക്കുന്നതിനിടെയാണ് 19കാരനായ അഖിനേഷിന്റെ വിരല്‍ ചെയിനിനിടയില്‍പ്പെട്ടത്. വലതുകൈയിലെ ചൂണ്ടുവിരലും നടുവിരലും അപകടത്തില്‍ അറ്റുപോയി. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ അറ്റുപോയ വിരല്‍ സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ വിജയകരമായി തുന്നിച്ചേര്‍ത്തു. 50% മാത്രം വിജയപ്രതീക്ഷയുണ്ടായിരുന്ന ശസ്ത്രക്രിയ ഫലം കണ്ടതിന്റെ സന്തോഷമുണ്ടായിരുന്നെങ്കിലും ആശുപത്രി വിടുമ്പോള്‍ കെട്ടിവയ്ക്കാന്‍ പണമില്ലാതെ കുടുംബം സുമനസുകളുടെ സഹായം തേടുകയായിരുന്നു.
Read Also: ഹിമാചലിൽ ബിജെപിക്ക് വെല്ലുവിളിയായി ഭരണവിരുദ്ധ വികാരം; അമിത് ഷായുടെ നേത്യത്വത്തിൽ ശക്തമായ പ്രചാരണത്തിന് ബിജെപി ഇന്ന് തുടക്കമിടും
എന്നാല്‍ ശസ്ത്രക്രിയക്കും, ചികിത്സക്കും, മറ്റു ചിലവുകള്‍ക്കുമായി കുടുംബത്തിന്റെ കയ്യിലുണ്ടായിരുന്ന പണം മുഴുവന്‍ കഴിഞ്ഞതോടെയാണ് പണമടച്ച് ആശുപത്രി വിടാന്‍ അഖിനേഷിനും കുടുംബത്തിനും കഴിയാതെ വന്നത്. ചികിത്സ നടത്തിയ സ്വകാര്യ ആശുപത്രി പരമാവധി സഹായം ചെയ്തുവെങ്കിലും പണം അടയ്ക്കാന്‍ വഴികാണാതെ കുടുംബം കടുത്ത മാനസിക ബുദ്ധിമുട്ടിലായിരുന്നു. പണം ചോദിച്ചു പലരെയും ബന്ധപ്പെട്ടുവെങ്കിലും കിട്ടാതെ വന്ന് നിരാശയില്‍ കഴിയുമ്പോഴാണ് ഈ ദുരവസ്ഥ ട്വന്റിഫോര്‍ റിപ്പോര്‍ട്ട് ചെയ്തത്. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് യൂസഫലി സഹായ ഹസ്തം നീട്ടിയത്.
Story Highlights: lulu group chairman m a Yousaf Ali pay hospital bill of akhilesh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here