യൂറോപ്യൻ ക്ലബ് ഫുട്ബോൾ; ബാഴ‍്‍സിലോണ-റയൽ മാഡ്രിഡ് പോരാട്ടം ഇന്ന്

ഫുട്ബോളിലെ ക്ലാസിക് പോരാട്ടത്തിന് കളം ഒരുങ്ങി. യൂറോപ്യൻ ക്ലബ് ഫുട്ബോളിൽ ഇന്ന് വമ്പൻ പോരാട്ടങ്ങളാണ് നടക്കുന്നത്. എൽ ക്ലാസിക്കോ പോരിൽ ബാഴ്സിലോണ-റയൽ മാഡ്രിഡിഡുമായി ഏറ്റുമുട്ടും. ഇംഗ്ലണ്ടിൽ കരുത്തരായ മാഞ്ചസ്റ്റർ സിറ്റിയും- ലിവർപൂളും ഏറ്റുമുട്ടും.
സീസണിലെ ആദ്യ എൽ ക്ലാസിക്കോ പോരിന് വേദിയാകുന്നത് റയൽ മാഡ്രിഡിന്റെ തട്ടകമായ സാന്റിയാഗോ ബെർണബ്യൂ ആണ്. തകർപ്പൻ ഫോമിൽ കളിക്കുന്ന റയൽ മാഡ്രിഡിനാണ് അൽപ്പം മുൻതൂക്കം. ചാമ്പ്യൻസ് ലീഗ് മത്സരത്തിനിടെ പരുക്കേറ്റ അന്റോണിയോ റൂഡിഗർ റയലിന്റെ ആദ്യഇലവനിൽ ഉണ്ടാകും. പരുക്കിന്റെ പിടിയിലുളള ഗോൾകീപ്പർ തീബോ കോർട്ടോയിസ് കളിക്കില്ല. ജൂലസ് കുണ്ടെയുടെ തിരിച്ചുവരവ് ബാഴ്സയും ആശ്വാസം തന്നെ. ചാമ്പ്യൻസ് ലീഗിൽ മോശം പ്രകടനമാണെങ്കിലും,ലാ ലീഗയിൽ മിന്നും ഫോമിലാണ് ബാഴ്സ.
Read Also: ചാമ്പ്യൻസ് ലീഗിൽ ബാഴ്സയ്ക്ക് ഇൻ്ററിൻ്റെ പൂട്ട്; വീണ്ടും യൂറോപ്പ ലീഗ്?
8 മത്സരങ്ങളിൽ നിന്ന് ഇരു ടീമുകൾക്കും 22 പോയിന്റ് വീതമാണുളളത്. രാത്രി 7.45ന് ആണ് മത്സരം. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റി-ലിവർപൂളിനെ നേരിടും. തകർപ്പൻ ഫോമിൽ കളിക്കുന്ന എർലിംഗ് ഹാലൻഡിനെ പിടിച്ചുകെട്ടുക ചെമ്പടയ്ക്ക് എളുപ്പമാകില്ല. ലീഗിൽ പതിനോന്നാം സ്ഥാനത്തുളള ലിവർപൂളിന് ജയം അനിവാര്യമാണ്. ഇന്ത്യൻ സമയം രാത്രി 9 മണിക്കാണ് മത്സരം. ഫ്രഞ്ച് ലീഗിൽ ചിരവൈരികളായ പിഎസ്ജി-മാഴസയെ നേരിടും.
Story Highlights: Real Madrid vs Barcelona, 2022 El Clasico
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here