നഗര വികസനം; ജിദ്ദയിൽ ചേരിപ്രദേശങ്ങൾ പൊളിച്ച് നീക്കുന്നു

ജിദ്ദയിൽ ചേരിപ്രദേശങ്ങൾ പൊളിച്ച് നീക്കുന്നതിന്റെ അവസാനഘട്ടം ആരംഭിച്ചു. കിലോ പതിനാല് ഭാഗത്തെ കെട്ടിടങ്ങളാണ് അവസാനമായി പൊളിക്കുന്നത്. നഷ്ടപരിഹാരത്തിനുള്ള രേഖകൾ ഉടൻ സമർപ്പിക്കണമെന്ന് അധികൃതർ നിർദേശിച്ചു. ( urban development; Slums are being demolished in Jeddah ).
നഗര വികസനത്തിൻറെ ഭാഗമായാണ് ജിദ്ദയിൽ ചേരിപ്രദേശങ്ങൾ പൊളിച്ച് നീക്കുന്നത്. നീക്കം ചെയ്യുന്ന അവസാന പ്രദേശമായ ഉമ്മു സലാം, കിലോ 14 ഭാഗങ്ങളിൽ കെട്ടിടങ്ങൾ പൊളിക്കാൻ ആരംഭിച്ചു. ഈ ഭാഗത്തെ താമസക്കാർക്കും വ്യാപാരികൾക്കും ഒഴിയാൻ അനുവദിച്ച സമയപരിധി അവസാനിച്ചതോടെയാണ് കെട്ടിടങ്ങൾ പൊളിക്കാൻ ആരംഭിച്ചത്. ഒഴിഞ്ഞു പോകുന്നവർക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ ആവശ്യമായ രേഖകൾ പിഡിഎഫ് ഫോർമാറ്റിൽ എത്രയും പെട്ടെന്നു സമർപ്പിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
Read Also: ലൈസന്‍സ് ഇല്ലാത്ത നൂറുക്കണക്കിന് ലേബര്‍ ക്യാമ്പുകള്‍ ജിദ്ദയില്‍ ഒഴിപ്പിച്ചു
ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകൾ, ഐഡി കാർഡ്, ബാങ്ക് അക്കൌണ്ട് ഡീറ്റൈൽസ് തുടങ്ങിയവയാണ് സമർപ്പിക്കേണ്ടത്. കൂടാതെ ഇലക്ട്രിസിറ്റി കമ്പനി, നാഷണൽ വാട്ടർ കമ്പനി, സോഷ്യൽ ഡവലപ്പ്മെൻറ് ബാങ്ക്, അഗ്രികൾച്ചറൽ ഡവലപ്പ്മെൻറ് ഫണ്ട്, റിയൽ എസ്റ്റേറ്റ് ഡവലപ്പ്മെൻറ് ഫണ്ട് തുടങ്ങിയവയിൽ നിന്നുള്ള ക്ലിയറൻസ് സർട്ടിഫിക്കറ്റും, പൊളിച്ച കെട്ടിടത്തിന്റെ ഫോട്ടോയും വേണം.
താമസം മാറുന്നവരുടെ സാധനങ്ങൾ മാറ്റൽ, ഭക്ഷണം വിതരണം ചെയ്യൽ, താൽക്കാലിക താമസത്തിനോ, സ്ഥിര താമസത്തിനോ ഉള്ള സൗകര്യം ചെയ്യൽ, നഷ്ടപരിഹാരത്തിനുള്ള അപേക്ഷ സമർപ്പിക്കൽ തുടങ്ങിയവയ്ക്ക് ഇതിനായി രൂപീകരിച്ച പ്രത്യേക സമിതിയുടെ സഹായവും ലഭിക്കും.
Story Highlights: urban development; Slums are being demolished in Jeddah
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here