Advertisement

പ്രായപരിധി നടപ്പാക്കുന്നതിനുള്ള ഭരണഘടനാ ഭേദഗതി; സിപിഐ പാർട്ടി കോൺഗ്രസിൽ ഇന്ന് ചർച്ച

October 17, 2022
1 minute Read

പ്രായപരിധി നടപ്പാക്കുന്നതിനുള്ള ഭരണഘടനാ ഭേദഗതിയിൽ സിപിഐ പാർട്ടി കോൺഗ്രസിൽ ചർച്ചകൾ ഇന്ന് നടക്കും. പ്രവർത്തന റിപ്പോർട്ടിന്റെ ചർച്ചയിൽ ജനറൽ സെക്രട്ടറി ഡി രാജയെ ലക്ഷ്യം വച്ച് കടുത്ത വിമർശനമാണ് കേരള ഘടകം ഉന്നയിച്ചത്. പരാജയപ്പെട്ട പടനായകൻ പദവിയിൽ തുടരുക പതിവില്ലെന്ന് പി പ്രസാദ് തുറന്നടിച്ചു. ദേശീയ തലത്തിൽ കോൺഗ്രസുമായി സഖ്യം വേണമെന്നും കേരള ഘടകം ആവശ്യപ്പെട്ടു.

ഭരണഘടനാ ഭേദഗതിക്കായി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും അസിസ്റ്റൻറ് സെക്രട്ടറി പ്രകാശ് ബാബുവും ഉൾപ്പെടുന്ന ഭരണഘടനാ കമ്മീഷൻ യോഗം രാവിലെ 9:30 ന് യോഗം ചേരും. കമ്മീഷൻ തയ്യാറാക്കുന്ന റിപ്പോർട്ട് നാളെ പൊതു ചർച്ചയിൽ അവതരിപ്പിക്കും. പ്രായപരിധിക്കെതിരെ ചില സംസ്ഥാനങ്ങളിൽ നിന്ന് എതിർപ്പുയരാൻ സാധ്യതയുണ്ട്. പാർട്ടി കമ്മീഷനിലെ ചർച്ചയിൽ ഭേദഗതി പരാജയപ്പെട്ടാലും പൊതുസമ്മേളനത്തിൽ അവതരിപ്പിക്കാനാകും.

അതേസമയം, കഴിഞ്ഞ ദിവസം നടന്ന പ്രവർത്തന റിപ്പോർട്ടിന്റെ ചർച്ചയിൽ, ഡി രാജ പരാജയപ്പെട്ട നേതാവെന്ന്, പേര് പരാമർശിക്കാതെ പി പ്രസാദ് തുറന്നടിച്ചു. പരാജയപ്പെട്ട പടനായകൻ പദവിയിൽ തുടരാറില്ലെന്നാണ് രാജയെ ഉന്നം വച്ചുള്ള കേരള ഘടകത്തിന്റെ പരാമർശം. അണികൾക്ക് ആവേശം നൽകാനാകാത്ത അലസമായ നേതൃത്വം ആണ് പാർട്ടിയുടേതെന്നും, പാർട്ടി പദവി ആഡംബരമല്ല ഉത്തരവാദിത്തമാണെന്നും കേരളഘടകം വിമർശിച്ചു.

ദേശീയ തലത്തിൽ കോൺഗ്രസുമായുള്ള സഖ്യത്തിൽ വ്യക്തത വേണമെന്നും സിപിഐ മ്മിനെ പോലെ വ്യക്തതയില്ലാത്ത സമീപനം സ്വീകരിക്കരുതെന്നും രാഷ്ട്രീയ ചർച്ചയിൽ കേരളം നിലപാട് അറിയിച്ചു.

Story Highlights: cpi party congress today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top