‘എല്‍ഡിഎഫില്‍ പ്രാതിനിധ്യം ലഭിച്ചിരുന്നു’; യുഡിഎഫില്‍ വന്നിട്ട് ഒരു ഗുണവുമുണ്ടായില്ലെന്ന് ആര്‍എസ്പി സമ്മേളനത്തില്‍ വിമര്‍ശനം

ആര്‍എസ്പി സംസ്ഥാന സമ്മേളനത്തില്‍ കോണ്‍ഗ്രസിന് വിമര്‍ശനം. യുഡിഎഫില്‍ എത്തിയതുകൊണ്ട് തങ്ങള്‍ക്ക് ഒരു ഗുണവും ഉണ്ടായില്ലെന്നാണ് പ്രതിനിധികളുടെ വിമര്‍ശനം. തദ്ദേശ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പുകളിലടക്കം കോണ്‍ഗ്രസ് ആര്‍എസ്പിയെ അവഗണിക്കുകയാണ്. കോണ്‍ഗ്രസ് വിമതര്‍ സീറ്റുകളില്‍ മത്സരിക്കുന്നു. സഹകരണ ബാങ്കുകളില്‍ പ്രാതിനിധ്യം നല്‍കുന്നില്ല. എല്‍ഡിഎഫില്‍ ആയിരുന്നപ്പോള്‍ പ്രാതിനിധ്യം ലഭിച്ചിരുന്നുവെന്നും സംസ്ഥാന സമ്മേളനത്തില്‍ പ്രതിനിധികള്‍ വിമര്‍ശിച്ചു. ( criticism against congress in rsp state meet)
അടുത്തമാസം നവംബറില്‍ ഡല്‍ഹിയില്‍ നടക്കുന്ന ദേശീയ സമ്മേളനത്തിന് മുന്നോടിയാണ് ആര്‍എസ്പി സംസ്ഥാന സമ്മേളനം ചേരുന്നത്. സംസ്ഥാന സമ്മേളനത്തില്‍ മുന്നണി മാറ്റം ഉള്‍പ്പെടെ ആവശ്യങ്ങള്‍ പ്രതിനിധികള്‍ ഉന്നയിക്കുമെന്ന് മുന്‍പ് തന്നെ വിലയിരുത്തപ്പെട്ടിരുന്നു. തിരികെ എല്‍ഡിഎഫിലേക്ക് മടങ്ങണമെന്ന ആഗ്രഹം പാര്‍ട്ടിയിലെ പല പ്രമുഖര്‍ക്കും ഉണ്ട്.
കഴിഞ്ഞ രണ്ടു വര്‍ഷമായി നിയമസഭയില്‍ ഒരു സീറ്റ് പോലുമില്ലാത്തത് യുഡിഎഫ് മുന്നണിയുടെ ഭാഗമായതുകൊണ്ടാണെന്ന് പാര്‍ട്ടിക്കുള്ളില്‍ തന്നെ വിമര്‍ശിക്കുന്നര്‍ ഏറെയാണ്. എന്നാല്‍ എന്‍.കെ.പ്രേമചന്ദ്രന്‍ ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ യുഡിഎഫില്‍ ഉറച്ചു നില്‍ക്കണമെന്ന പക്ഷക്കാരാണ്. ഉരുക്കുകോട്ടയായ ചവറയില്‍ പോലും ജയിക്കാന്‍ കഴിയാത്തത് ആര്‍എസ്പിക്ക് രാഷ്ട്രീയമായി വലിയ ക്ഷീണമാണ്. ജനകീയ പ്രക്ഷോഭങ്ങള്‍ ഏറ്റെടുക്കുന്നതില്‍ യുഡിഎഫ് പരാജയമാണെന്നും വിലയിരുത്തലുണ്ട്. ഇതെല്ലാം സമ്മേളനത്തില്‍ ചര്‍ച്ചയാവും.
Read Also: തരൂരിന് ആയിരത്തോളം വോട്ട് ലഭിക്കുമെന്ന വിലയിരുത്തൽ; തടയാൻ നേതാക്കൾ; ഇന്നും ഖാർഗെയ്ക്കായി പ്രചാരണം
പാര്‍ട്ടിക്ക് പുതിയ സെക്രട്ടറി ഉണ്ടാകുമോ എന്നുള്ളതും കാത്തിരുന്നു കാണണം. മുന്‍മന്ത്രി ഷിബു ബേബി ജോണിനെ സെക്രട്ടറി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കൊണ്ടു വരാന്‍ ഒരു വിഭാഗം ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഷിബു ബേബി ജോണിന് ഇക്കാര്യത്തില്‍ അനുകൂല പാടില്ല. വലിയ തര്‍ക്കങ്ങള്‍ ഉണ്ടായില്ലെങ്കില്‍ സംസ്ഥാന സെക്രട്ടറിയായി എ.എ.അസീസ് തന്നെ തുടരാനാണ് സാധ്യത.
Story Highlights: criticism against congress in rsp state meet
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here