‘ഉടന്‍ അറസ്റ്റ് ചെയ്‌തേക്കും, ബിജെപി പകപോക്കുന്നു’; മദ്യനയ അഴിമതി കേസിലെ ചോദ്യം ചെയ്യലിന് മുന്‍പ് റാലിയുമായി സിസോദിയ

ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ സിബിഐ ചോദ്യം ചെയ്യാനിരിക്കെ വന്‍ റാലിയുമായി ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. ആം ആദ്മി പാര്‍ട്ടി ആസ്ഥാനത്ത് നൂറുകണക്കിന് പ്രവര്‍ത്തകരാണ് സിസോദിയെ പിന്തുണച്ച് റാലിയില്‍ പങ്കെടുത്തത്. തന്നെ അറസ്റ്റ് ചെയ്യാനാണ് നീക്കം നടക്കുന്നതെന്ന് മനീഷ് സിസോദിയ പറഞ്ഞു. ബിജെപിയുടെ രാഷ്ട്രീയ പകപോക്കലാണ് നടക്കുന്നതെന്നാണ് ആരോപണം. ഗുജറാത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണം തടസപ്പെടുത്താനാണ് നീക്കം നടക്കുന്നതെന്നും സിസോദിയ പറഞ്ഞു. (Manish Sisodia reaches CBI office for questioning in excise policy case leads a rally)
കഴിഞ്ഞ ദിവസം നിരവധി പാര്‍ട്ടി അനുഭാവികള്‍ക്കൊപ്പം സിസോദിയ രാജ്ഘട്ട് സന്ദര്‍ശിച്ചിരുന്നു. അതിഷി ഉള്‍പ്പെടെയുള്ള എഎപി നേതാക്കളെയും മറ്റ് പാര്‍ട്ടി പ്രവര്‍ത്തകരെയും സിസോദിയയെ പിന്തുടര്‍ന്ന് സിബിഐ ഓഫിസിലെത്തുന്നതില്‍ നിന്ന് പൊലീസ് തടഞ്ഞിരുന്നു.
Read Also: ഹിമാചലിൽ ബിജെപിക്ക് വെല്ലുവിളിയായി ഭരണവിരുദ്ധ വികാരം; അമിത് ഷായുടെ നേത്യത്വത്തിൽ ശക്തമായ പ്രചാരണത്തിന് ബിജെപി ഇന്ന് തുടക്കമിടും
‘ഞാന്‍ ഗാന്ധി സമാധി സന്ദര്‍ശിക്കുകയും ബാപ്പുവില്‍ നിന്ന് ആശീര്‍വാദം വാങ്ങുകയും ചെയ്തു. ബാപ്പുവിനെയും അകാരണമായി അറസ്റ്റ് ചെയ്യുകയും നന്മ ചെയ്യുന്നതില്‍ നിന്ന് പലരും പിന്നോട്ട് വലിച്ചിടാന്‍ നോക്കുകയും ചെയ്തിട്ടുണ്ട്. എന്റെ വീടിന്റെ ഓരോ കോണും അരിച്ച് പെറുക്കിയിട്ടും ആര്‍ക്കും എനിക്കെതിരെ ഒരു തെളിവും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല’. സിസോദിയ മാധ്യമങ്ങളോട് പറഞ്ഞു.
Story Highlights: Manish Sisodia reaches CBI office for questioning in excise policy case leads a rally
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here