ദമ്പതികളുടെ വിഷ്‌ലിസ്റ്റ് വൈറൽ; എല്ലാ മാസവും സൗജന്യമായി പിസ്സ നൽകാമെന്ന് പിസ്സ ഹട്ട്

ഈ ലോകത്തിന്റെ പല ഭാഗങ്ങളിൽ നടക്കുന്ന കാര്യങ്ങൾ നമ്മൾ സോഷ്യൽ മീഡിയയിലൂടെ വായിച്ചറിയാറുണ്ട്. എല്ലാ ദൂരങ്ങളും വളരെ ചെറുതായി നമുക്ക് തോന്നുന്ന ഒരിടമാണ് ഇന്ന് സോഷ്യൽ മീഡിയ. അസമിൽ നിന്നുള്ള ഒരു ദമ്പതികളാണ് ഇന്ന് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ജൂൺ 21നാണ് ശാന്തി പ്രസാദും അസമിൽ നിന്നുള്ള മിന്റു റായിയും വിവാഹിതരായത്. വിവാഹ ജീവിതത്തിൽ ഇരുവരും പരസ്പരം ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ രസകരമായ ലിസ്റ്റ് അടങ്ങുന്ന ഒരു കരാറിൽ ഒപ്പുവച്ചിരുന്നു. എല്ലാ ദിവസവും ജിമ്മിൽ പോകുക, 15 ദിവസം കൂടുമ്പോൾ ഷോപ്പിംഗ് നടത്തുക, എല്ലാ മാസവും ഒരു പിസ്സ കഴിക്കുക എന്നിങ്ങനെയായിരുന്നു പട്ടിക. ദമ്പതികൾ ലിസ്റ്റിൽ പിസ്സ ഉൾപ്പെടുത്തിയത് ഏറെ വൈറലായിരുന്നു. എന്നാൽ അവരുടെ ആഗ്രഹം സഫലമായിരിക്കുകയാണ്.
മൾട്ടി-നാഷണൽ റെസ്റ്റോറന്റ് ശൃംഖലയായ പിസ്സ ഹട്ട് ഈ ദമ്പതികൾക്ക് ഒരു വർഷം മുഴുവൻ മാസത്തിലൊരിക്കൽ സൗജന്യ പിസ നൽകുമെന്ന് ഇൻസ്റ്റാഗ്രാമിൽ പ്രഖ്യാപിച്ചിരിക്കുകയാണ്. അവരുടെ ലിസ്റ്റിൽ നിന്നുള്ള മറ്റ് നിബന്ധനകളും വ്യവസ്ഥകളും പാലിക്കുന്നുണ്ടോ എന്ന് ഉറപ്പില്ല. എന്നിരുന്നാലും മാസത്തിൽ ഒരിക്കൽ പിസ്സ കഴിക്കുമെന്ന് ഞങ്ങൾ ഉറപ്പുവരുത്തുന്നു എന്നാണ് പിസ്സ ഹട്ട് കുറിച്ചത്.
“നിങ്ങളുടെ ഭർത്താവുമൊത്തുള്ള ദീർഘവും സന്തുഷ്ടവുമായ ജീവിതത്തിന് മാസത്തിൽ ഒരു പിസ്സ!! എല്ലാ പിസ പ്രേമികളായ സന്തുഷ്ടരായ ദമ്പതികൾക്കും #HappyKarvaChauth,” എന്നും പിസ്സ ഹട്ട് കുറിച്ചു. ദമ്പതികൾ പിസ്സയും റെസ്റ്റോറന്റിലെ അവരുടെ സമയവും ആസ്വദിച്ചു. ഒപ്പം സ്റ്റാഫിനൊപ്പം കുറച്ച് സെൽഫികളും എടുത്തുവെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ശാന്തി ഇൻസ്റ്റാഗ്രാമിൽ അടിക്കുറിപ്പോടെ ഫോട്ടോയും പങ്കിട്ടു.
Story Highlights: Why This Assam Couple Will Be Getting A Free Pizza Every Month
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here