സിപിഐ 24-ാം പാർട്ടി കോൺഗ്രസ് ഇന്ന് സമാപിക്കും; ജനറൽ സെക്രട്ടറി ഉൾപ്പെടെ കേന്ദ്ര നേതൃത്വത്തെ ഇന്ന് തെരഞ്ഞെടുക്കും

സിപിഐ യുടെ 24-ാം പാർട്ടി കോൺഗ്രസ് ഇന്ന് സമാപിക്കും. ജനറൽ സെക്രട്ടറി ഉൾപ്പെടെ കേന്ദ്ര നേതൃത്വത്തെ ഇന്ന് തെരഞ്ഞെടുക്കും. പ്രായപരിധി നിർദേശം ഭേദഗതികളോടെ പാർട്ടി കോൺഗ്രസ് ഭരണഘടന കമ്മീഷൻ അംഗീകരിച്ചു.
ദേശീയ സംസ്ഥാന ഭാരവാഹികൾക്ക് 75 വയസ്സെന്ന പ്രായപരിധി ഏകീകരിച്ചു കൊണ്ടാണ് ഭരണഘടന കമ്മിഷൻ പാർട്ടി കോൺഗ്രസിൽ റിപ്പോർട്ട് സമർപ്പിച്ചത്. അസിസ്റ്റൻറ് സെക്രട്ടറിമാരുടെ പ്രായപരിധി 50 – 65 എന്നുള്ള മാർഗനിർദേശം തള്ളി. പ്രായപരിധി 80 വയസ്സെന്ന നിർദേശമടക്കം കമ്മിഷന് മുന്നിൽ ഉയർന്നുവന്നെങ്കിലും തള്ളി.
Read Also: സിപിഐ പ്രായപരിധി പാർട്ടി കോൺഗ്രസ് കമ്മീഷൻ ഭേദഗതികളോട് അംഗീകരിച്ചു
ജില്ലാ -മണ്ഡലം സെക്രട്ടറിമാർക്ക് നേരത്തെ നിശ്ചയിച്ച 65 വയസ് എന്ന പ്രായപരിധി തുടരും.മുന്നോക്കകാരിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സംവരണം എന്ന വരി പാർട്ടി പരിപാടിയിൽ നിന്ന് ഒഴിവാക്കണമെന്ന ഭേദഗതിയിൽ എതിർപ്പ് ഉയർന്നു .വിഷയം സ്ഥിരം കമ്മീഷനും പുതിയ ദേശീയ കൗൺസിലിനും വിടാൻ ഭരണ കമ്മീഷനിൻ ധാരണയായി.ഭരണഘടനാ കമ്മീഷൻ്റെ റിപ്പോർട്ട് ഇന്ന് പാർട്ടി കോൺഗ്രസിൽ പൊതു ചർച്ചയ്ക്ക് ശേഷം പാസാക്കും .ജനറൽ സെക്രട്ടറി,പുതിയ ദേശീയ കൗൺസിൽ -എക്സിക്യൂട്ടീവ് -കേന്ദ്ര സെക്രട്ടറിയേറ്റ് അംഗങ്ങളെയും ഇന്ന് തീരുമാനിക്കും.
Story Highlights: CPI likely to elect new general secretary at 24th Party Congress
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here