Advertisement

കെ.എം.അഭിജിത്ത് കെ.എസ്.യു അധ്യക്ഷ പദവിയൊഴിയുന്നു; നേതൃത്വത്തിന് ഇന്ന് കത്ത് നല്‍കും

October 18, 2022
2 minutes Read
KM Abhijith resigns from the position of KSU state president

കെഎസ്യു സംസ്ഥാന അധ്യക്ഷന്‍ കെ.എം.അഭിജിത്ത് പദവിയൊഴിയുന്നു. നേതൃത്വത്തിന് ഇന്ന് തന്നെ കത്തു നല്‍കും. കലാശാല പ്രത്യേക പതിപ്പ് പ്രകാശനച്ചടങ്ങിനിടെ എ.കെ.ആന്റണിയുടെ സാന്നിധ്യത്തില്‍ അഭിജിത്ത് തീരുമാനം പ്രഖ്യാപിക്കും.

2017ലാണ് അഭിജിത്തിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി ചുമതലയേറ്റത്. രണ്ടു വര്‍ഷമായിരുന്നു കാലാവധി. അഞ്ചു വര്‍ഷം കഴിഞ്ഞിട്ടും പുന:സംഘടന നടക്കാത്തതില്‍ കെ എസ് യുവില്‍ പ്രതിഷേധം ശക്തമായിരുന്നു.

Read Also: ദേശാഭിമാനി ഓഫിസ് ആക്രമണം: കേസെടുത്ത് പേടിപ്പിക്കേണ്ടെന്ന് കെ.എം.അഭിജിത്ത്

എ ഗ്രൂപ്പിലെ അമല്‍ ജോയി, വി.ഡി.സതീശന്റെ അനുയായി അലോഷി സേവ്യര്‍ എന്നിവരുടെ പേരുകളാണ് പുതിയ അധ്യക്ഷ പദവിയിലേക്ക് സജീവ പരിഗണനയിലുള്ളത്. കാലങ്ങളായി കെഎസ്‌യു അധ്യക്ഷസ്ഥാനം വഹിച്ചു വരുന്ന എ ഗ്രൂപ്പിന്റെ നിലപാടും നിര്‍ണായകമാകും.

Story Highlights: KM Abhijith resigns from the position of KSU state president

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top