‘ലഹരിവിമുക്ത കേരളം’: 29 ന് ആയിരം കേന്ദ്രങ്ങളില്‍ വിളംബരജാഥ

ലഹരിമുക്ത കേരളം ലക്ഷ്യമാക്കി സംസ്ഥാനത്തൊട്ടാകെ സര്‍ക്കാര്‍ നടത്തുന്ന പ്രചാരണത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലും വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കും. ഒക്ടോബര്‍ 29 ന് വൈകിട്ട് അഞ്ച് മണിക്ക് ജില്ലയില്‍ 1,000 കേന്ദ്രങ്ങളില്‍ വിളംബരജാഥ സംഘടിപ്പിക്കും.
24ന് ദീപാവലി ദിനത്തില്‍ വീടുകള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ദീപം തെളിയിക്കല്‍ പരിപാടിയും സംഘടിപ്പിക്കും. പ്രാചരണത്തിന്റെ ഭാഗമായി സൈക്കിള്‍ റാലിയും നടത്തും. ഇതുമായി ബന്ധപ്പെട്ട് മന്ത്രിമാരായ വി ശിവന്‍കുട്ടി, ആന്റണി രാജു എന്നിവരുടെ സാന്നിധ്യത്തില്‍ കളക്ടേറ്റില്‍ അവലോകനയോഗം ചേര്‍ന്നു.
ത്രിതല പഞ്ചായത്ത് അധ്യക്ഷന്‍മാര്‍, എക്സൈസ്, പൊലീസ് ഉള്‍പ്പെടെ വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. കളക്ടര്‍ ജെറോമിക് ജോര്‍ജിന്റെ അധ്യക്ഷതയില്‍ നടന്ന അവലോകനയോഗത്തില്‍ ജി സ്റ്റീഫന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ്‌കുമാര്‍ എന്നിവരും പങ്കെടുത്തു.
Story Highlights: ‘Laharivimukta Keralam’: Vhalambara jatha in thousand centers on 29th
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here