ചൂണ്ടയിൽ മീൻ കിട്ടിയില്ല; പകരം പിന്നാലെ ഉയർന്നു പൊങ്ങിവന്നത് തിമിംഗലം-വിഡിയോ

പ്രകൃതിയെക്കാൾ വലിയൊരു അത്ഭുതം ഉണ്ടോ എന്ന് ചിലപ്പോഴെങ്കിലും നമ്മൾ കൗതുകത്തോടെ ചിന്തിക്കാറില്ലേ? കാഴ്ചകളുടെ, കൗതുകങ്ങളുടെ തീരാ കലവറയാണ് പ്രകൃതി. ഈ ലോകത്തിന്റെ പലഭാഗങ്ങളിൽ നടക്കുന്ന കൗതുക കാഴ്ചകൾ സാമൂഹ്യമാധ്യമങ്ങളിൽ വളരെ പെട്ടെന്ന് വൈറലാകാറുമുണ്ട്. അത്തരമൊരു വിഡിയോയെ കുറിച്ചാണ് പറഞ്ഞുവരുന്നത്.
ബോട്ടിൽ മൽസ്യബന്ധനം നടത്തുകയായിരുന്ന ഒരു കുടുംബത്തിന്റെ മുന്നിലേക്ക് ഒരു ഭീമൻ തിമിംഗലം ഉയർന്നു പൊങ്ങി എത്തുകയാണ് വിഡിയോയിൽ. ചൂണ്ടയിൽ മൽസ്യം കുടുങ്ങുന്നതും കാത്തിരുന്ന കുടുംബത്തിന് മുന്നിൽ തിമിംഗലം എത്തിയത് അമ്പരപ്പാണ് സൃഷ്ടിച്ചത്. മാത്രമല്ല, ഇവരുടെ ബോട്ടിൽ ഇടിച്ച് മുങ്ങിത്താഴുകയും ചെയ്തു തിമിംഗലം.
ഈ ദൃശ്യം പകർത്താൻ കഴിഞ്ഞതിന്റെ ആവേശവും അമ്പരപ്പും വിഡിയോ പകർത്തിയ വ്യക്തി പങ്കുവയ്ക്കുന്നത് കേൾക്കാം. രണ്ട് തിമിംഗലങ്ങള്‍ കുതിച്ചു പൊങ്ങി 360 ഡിഗ്രിയില്‍ കറങ്ങുന്ന ഒരു വിഡിയോ അടുത്തിടെ ശ്രദ്ധ നേടിയിരുന്നു. കാനഡയിലെ ന്യൂഫൗണ്ട്‌ലാന്‍ഡില്‍ മകള്‍ക്കൊപ്പം മീന്‍പിടിക്കാന്‍ പോയ സീന്‍ റസ്സലാണ് അമ്പരപ്പിക്കുന്ന ഈ ദൃശ്യങ്ങള്‍ കണ്ടത്. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടതോടെ നിരവധിപേര്‍ ഏറ്റെടുത്തു അതിശയിപ്പിക്കുന്ന ഈ വീഡിയോ.
രണ്ട് തിമിംഗലങ്ങളെ ദൃശ്യങ്ങളില്‍ കാണാം. കടലില്‍ നിന്നും ഇവ ഉയര്‍ന്നു പൊങ്ങിയതിനു ശേഷം അതിശയിപ്പിക്കുന്ന തരത്തില്‍ വായുവില്‍ മലക്കം മറിയുന്നു. പിന്നെ വീണ്ടും കടലിലേക്ക് പോകുന്നു. എന്തായാലും കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്നതാണ് ഈ ദൃശ്യങ്ങള്‍.
Story Highlights: Man shares video of massive humpback whale hitting the side of his boat
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here