ഇന്ത്യയിലെ ദരിദ്രരുടെ എണ്ണം ഏകദേശം 415 ദശലക്ഷമായി കുറഞ്ഞു; ചരിത്രപരമായ മാറ്റമെന്ന് യുഎൻ

ആഗോള ബഹുമുഖ ദാരിദ്ര്യ സൂചിക 2022 അനുസരിച്ച്, 2005-06 നും 2019-21 നും ഇടയിൽ ഇന്ത്യയിലെ 415 ദശലക്ഷം ആളുകൾ ദാരിദ്ര്യരേഖ മറികടന്നു. ദരിദ്രരുടെ എണ്ണം ഗണ്യമായി കുറയ്ക്കാനായതില്‍ ഇന്ത്യയെ അഭിനന്ദിച്ച് ഐക്യരാഷ്ട്ര സഭ. ഐക്യരാഷ്ട്ര വികസന പദ്ധതിയും ഓക്‌സ്ഫഡ് പുവര്‍റ്റി ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്മെന്റ് ഇനീഷ്യേറ്റിവും ചേര്‍ന്ന് തയ്യാറാക്കിയ ബഹുമുഖ ദാരിദ്ര്യസൂചികയില്‍ പറയുന്നു. തിങ്കളാഴ്ചയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
ഇന്ത്യയുടെ ഈ നേട്ടത്തെ ചരിത്രപരമെന്നാണ് ഐക്യരാഷ്ട്രസഭ വിശേഷിപ്പിക്കുന്നത്. 2030 ആകുമ്പോഴേക്കും ദാരിദ്ര്യത്തില്‍ കഴിയുന്ന പുരുഷന്മാരുടെയും സ്ത്രീകളുടെയും കുട്ടികളുടെയും അനുപാതം പകുതിയാക്കാനുള്ള സുസ്ഥിര വികസനലക്ഷ്യം സാധ്യമാണെന്നതിന് തെളിവാണിതെന്നും പറയുന്നു. ലോകത്തിലെ ഏറ്റവും ദരിദ്രരായ ആളുകൾ ഇന്ത്യയിലാണ് ജീവിച്ചിരുന്നത്. ഇന്ത്യയുടെ എംപിഐ മൂല്യവും ദാരിദ്ര്യവും പകുതിയിലേറെയായി കുറഞ്ഞു. എംപിഐ മൂല്യം 2005-2006ൽ 0.283 ആയിരുന്നത് 2015-2016ൽ അത് 0.122 ആയി. 2019-2021ൽ 0.069 ആയി കുറഞ്ഞു. 2005-2006 ൽ 55.1 ശതമാനമായിരുന്ന ദാരിദ്ര്യം 2015-2016ൽ 27.7 ശതമാനമായി കുറഞ്ഞ് 2015-2016 ൽ 16.4 ശതമാനമായി കുറഞ്ഞു.
Read Also: ലോകഫുട്ബോളിന്റെ നെറുകയിൽ കരിം ബെൻസെമ
എന്നിരുന്നാലും, കോവിഡ് -19 പാൻഡെമിക് ആഗോളതലത്തിൽ ദാരിദ്ര്യ നിർമ്മാർജ്ജനത്തിൽ കൈവരിച്ച പുരോഗതിയെ 3-10 വർഷം പിന്നോട്ട് നയിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. വേൾഡ് ഫുഡ് പ്രോഗ്രാമിൽ നിന്നുള്ള ഭക്ഷ്യ സുരക്ഷയെക്കുറിച്ചുള്ള ഏറ്റവും പുതിയ ഡാറ്റ സൂചിപ്പിക്കുന്നത് ഭക്ഷ്യ പ്രതിസന്ധികളിൽ ജീവിക്കുന്ന ആളുകളുടെ എണ്ണം 193 ദശലക്ഷമായി വർധിച്ചു എന്നാണ്.
2020-ലെ ജനസംഖ്യാ കണക്ക് അനുസരിച്ച് ലോകത്ത് ഏറ്റവും കൂടുതല്‍ ദരിദ്രരുള്ള രാജ്യം ഇപ്പോഴും ഇന്ത്യയാണ്. 22.89 കോടിയാണ് അത്. രണ്ടാം സ്ഥാനത്ത് നിൽക്കുന്ന നൈജീരിയയിൽ 9.67 കോടി ജനങ്ങളും. ഇന്ത്യയില്‍ ദരിദ്രരായ കുട്ടികളുടെ മാത്രം എണ്ണം 9.7 കോടിയാണ്.
Story Highlights: Number of poor people in India fell by about 41.5 crores: UN report hails ‘historic change’
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here