നെല്ല് സംഭരണത്തിലെ പ്രതിസന്ധി; കുട്ടനാട്ടിൽ കർഷകർ സമരവുമായി മുന്നോട്ട്

നെല്ല് സംഭരണത്തിലെ പ്രതിസന്ധിയെ തുടർന്ന് കുട്ടനാട്ടിൽ സമരവുമായി മുന്നോട്ട് പോകാനൊരുങ്ങി കർഷകർ. പാഡി ഓഫീസറുടെ മധ്യസ്ഥതയിൽ നടന്ന ചർച്ച പരാജയമായിരുന്നു. സർക്കാർ മുന്നോട്ട് വെച്ചത് മില്ലുകൾക്ക് വൻ സൗജന്യം നൽകുന്ന വ്യവസ്ഥകളാണ്. ഇത് അംഗീകരിച്ചാൽ വൻ നഷ്ടമെന്ന് കർഷകർ പറയുന്നു. ക്വിൻറലിന് 5 കിലോ നെല്ല് സൗജന്യമായി നൽകണം, ഈർപ്പം 17 ശതമാനത്തിന് മുകളിലെങ്കിൽ ഒരു കിലോ വീതം കൂടുതൽ നൽകണം എന്നിങ്ങനെയാണ് വ്യവസ്ഥകൾ. ഇത് അംഗീകരിച്ചാൽ ക്വിൻ്റലിന് 4000 രൂപ വരെ നഷ്ടമെന്ന് കർഷകർ പറയുന്നു.
കുട്ടനാട്ടിലെ നെല്‍ സംഭരണം പൂര്‍ണമായും തടസപ്പെട്ട നിലയിലാണ്. ഭൂരിഭാഗം അരിമില്ലുകളും ഇപ്പോൾ സമരത്തിലാണ്. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരം തുടരുമെന്നാണ് മില്ലുടമകള്‍ പറയുന്നത് .15 കോടി രൂപയുടെ കുടിശിക തീര്‍ത്തു നല്‍കാതെ നെല്ല് സംഭരിക്കില്ലെന്നാണ് അവര്‍ പറയുന്നത്.
Read Also: കുട്ടനാടിന്റെ സമഗ്ര വികസനത്തിന് കുട്ടനാട് വികസന ഏകോപന കൗണ്‍സില്‍
കുട്ടനാടന്‍ പാടശേഖരങ്ങളില്‍ നെല്ല് കെട്ടിക്കിടന്ന് കര്‍ഷകര് ദുരിതം അനുഭവിക്കുമ്പോൾ പിടിവാശിയിലാണ് മില്ലുടമകള്‍. നെല്ല് ശേഖരണം തടസപ്പെട്ടതിന് അവര്‍ കുറ്റപ്പെടത്തുന്നത് സംസ്ഥാന സര്ക്കാരിനെയാണ്. നെല്ല് സംസ്കരിച്ച വകയില്‍ മില്ലുകള്‍ക്ക് സര്‍ക്കാര് 15 കോടി രൂപ കുടിശിഖ വരുത്തിയിട്ടുണ്ട്. പ്രളയത്തിന് മുന്പുള്ള തുകയും ഇതിൽ ഉൾപ്പെടും. ഇത് നൽകാതെ ഇനി കര്‍ഷകരില്‍നിന്ന് ഒരു തരി നെല്ല് പോലും സംഭരിക്കില്ലെന്നാണ് മില്ലുടമകള്‍ പറയുന്നത്.
Story Highlights: Paddy farmers in Kuttanad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here