Advertisement

ഓസ്ട്രേലിയയുടെ പുതിയ ഏകദിന ക്യാപ്റ്റനായി പാറ്റ് കമ്മിൻസ്

October 18, 2022
Google News 1 minute Read

ഓസ്ട്രേലിയയുടെ പുതിയ ഏകദിന ക്യാപ്റ്റനായി പേസർ പാറ്റ് കമ്മിൻസിനെ നിയമിച്ചു. മുൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച് വിരമിച്ചതിനെ തുടർന്നാണ് കമ്മിൻസിന് ക്യാപ്റ്റൻസി പദവി നൽകിയത്. നിലവിൽ ഓസ്ട്രേലിയൻ ടെസ്റ്റ് ടീമിനെയും കമ്മിൻസാണ് നയിക്കുന്നത്. ഇതോടെ അടുത്ത വർഷത്തെ ഏകദിന ലോകകപ്പിൽ അടക്കം കമ്മിൻസ് ആവും ഓസ്ട്രേലിയയെ നയിക്കുക. നവംബർ 17ന് ഇംഗ്ലണ്ടിനെതിരെ ആരംഭിക്കുന്ന പരമ്പരയാണ് ഏകദിന ക്യാപ്റ്റനായി കമ്മിൻസിൻ്റെ ആദ്യ ചുമതല. മൂന്ന് മത്സരങ്ങളാണ് പരമ്പരയിൽ ഉള്ളത്.

ഏകദിനത്തിൽ ഏറെ നാളായി തുടരുന്ന മോശം ഫോമിൻ്റെ പശ്ചാത്തലത്തിലാണ് ഫിഞ്ച് കളി മതിയാക്കാൻ തീരുമാനിച്ചത്. അടുത്ത ലോകകപ്പിലേക്കായി ടീമിനെ ഒരുക്കുന്നതിന് പുതിയ ക്യാപ്റ്റന് വേണ്ട സമയം വേണം എന്നതിനാലാണ് താൻ ഇപ്പോൾ വിരമിക്കുന്നതെന്ന് ഫിഞ്ച് പറഞ്ഞിരുന്നു. ടി-20 ടീമിനെ ഇപ്പോഴും ഫിഞ്ച് ആണ് നയിക്കുന്നത്.

ദേശീയ ജഴ്സിയിൽ 145 ഏകദിനങ്ങൾ കളിച്ച ഫിഞ്ച് 39.1 ശരാശരിയിൽ 5401 റൺസ് നേടി. 54 ഏകദിനങ്ങളിൽ ക്യാപ്റ്റനായ ഫിഞ്ച് 30 എണ്ണത്തിൽ ജയിച്ചു.

Story Highlights: pat cummins australia new captain

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here