ശബരിമല മാളികപ്പുറം ക്ഷേത്രങ്ങളിലേക്കുള്ള മേൽശാന്തി നറുക്കെടുപ്പ് ഇന്ന്

ശബരിമല മാളികപ്പുറം ക്ഷേത്രങ്ങളിലേക്കുള്ള മേൽശാന്തി നറുക്കെടുപ്പ് ഇന്ന് നടക്കും. ഇന്ന് രാവിലെ സന്നിധാനത്തെ ഉഷപൂജയ്ക്ക് ശേഷം 7.45 ന് ആയിരിക്കും മേൽശാന്തി നറുക്കെടുപ്പ് നടക്കുക.
ശബരിമലയിലേക്കുള്ള മേൽശാന്തി പട്ടികയിൽ 10 പേരും മാളികപ്പുറത്തേക്കുള്ള മേൽശാന്തി പട്ടികയിൽ എട്ടു പേരുമാണ് ഇടം പിടിച്ചത്.
പന്തളം കൊട്ടാരത്തിൽ നിന്നുള്ള ഹൃത്തികേശ് വർമ്മയും ,പൗർണമി വർമ്മയും ആണ് ശബരിമല മാളികപ്പുറം എന്നിവിടങ്ങളിലേക്കുള്ള മേൽശാന്തി നറുക്കെടുപ്പ് നടത്തുക. പുതുതായി തെരഞ്ഞെടുക്കപ്പെടുന്ന മേൽശാന്തി വരുന്ന മണ്ഡലമാസ പൂജയ്ക്ക് നടതുറക്കുമ്പോഴാണ് ചുമതലയേൽക്കുന്നത്.
Read Also: ശബരിമലയില്‍ ഡോളി മറിഞ്ഞ് തീര്‍ത്ഥാടകയ്ക്ക് പരുക്കേറ്റു; നാല് പേര്‍ കസ്റ്റഡിയില്‍
Story Highlights: Selection of Sabarimala Melsanthi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here