സൗദിയിൽ കഴിഞ്ഞ മാസം 458 വീട്ടുജോലിക്കാരികൾ ഒളിച്ചോടി

സൗദിയിൽ മാൻപവർ സപ്ലൈ കമ്പനികളെ പോലെ പ്രവർത്തിക്കുന്ന 17 റിക്രൂട്ട്‌മെന്റ് കമ്പനികൾക്ക് കീഴിലെ 458 വീട്ടുജോലിക്കാരികൾ കഴിഞ്ഞ മാസം തൊഴിൽ സ്ഥലങ്ങളിൽ നിന്ന് ഒളിച്ചോടിയതായി റിക്രൂട്ട്‌മെന്റ് കമ്പനി ഏകോപന സമിതി അറിയിച്ചു. ഏകോപന സമിതിക്കു കീഴിലെ റിക്രൂട്ട്‌മെന്റ് കമ്പനികളിൽ ആകെ 66,238 വീട്ടുജോലിക്കാരികളാണുള്ളത്. കഴിഞ്ഞ മാസം 21,101 വീട്ടുജോലിക്കാരികളെ കമ്പനികളുടെ സ്‌പോൺസർഷിപ്പിൽ പുതുതായി റിക്രൂട്ട് ചെയ്തു ( 458 domestic workers absconded in Saudi ).
Read Also: സൗദിയിൽ വിസ്മയം തീർത്ത് സൂര്യകാന്തി പൂക്കളുടെ തോട്ടം
കഴിഞ്ഞ മാസം തൊഴിൽ സ്ഥലങ്ങളിൽ നിന്ന് ഒളിച്ചോടിയ വീട്ടുജോലിക്കാരികളിൽ ഒന്നാം സ്ഥാനത്ത് ഇന്തോനേഷ്യക്കാരാണ്. ആകെ ഒളിച്ചോടിയവരിൽ 79.38 ശതമാനവും ഇന്തോനേഷ്യക്കാരാണ്. ഒളിച്ചോടിയവരിൽ 12.58 ശതമാനം ഉഗാണ്ടക്കാരും 4.77 ശതമാനം കെനിയക്കാരും 0.82 ശതമാനം എത്യോപ്യക്കാരും 0.41 ശതമാനം ബംഗ്ലാദേശികളും 0.41 ശതമാനം ശ്രീലങ്കക്കാരും 0.21 ശതമാനം ഘാനക്കാരികളും 0.21 ശതമാനം നൈജീരിയക്കാരും 0.21 ശതമാനം ടാൻസാനിയക്കാരികളുമാണ്.
Read Also: ഇന്ത്യയിലെ ദരിദ്രരുടെ എണ്ണം ഏകദേശം 415 ദശലക്ഷമായി കുറഞ്ഞു; ചരിത്രപരമായ മാറ്റമെന്ന് യുഎൻ
ഈ വർഷം വീട്ടുജോലിക്കാരികൾ തൊഴിൽ സ്ഥലങ്ങളിൽ നിന്ന് ഒളിച്ചോടിയതിന്റെ ഫലമായി റിക്രൂട്ട്‌മെന്റ് കമ്പനികൾക്ക് ഭീമമായ നഷ്ടം നേരിട്ടുവെന്ന് റിപ്പോർട്ടാണ്. ഇന്തോനേഷ്യക്കാരികളുടെ ഒളിച്ചോട്ടം കാരണം 4,47,86,930 റിയാലും ഘാനക്കാരികളുടെ ഒളിച്ചോട്ടം മൂലം 7,91,400 റിയാലും ഉഗാണ്ടക്കാരികളുടെ ഒളിച്ചോട്ടം മൂലം 7,61,439 റിയാലും കമ്പനികൾക്ക് നഷ്ടം നേരിട്ടു. വിസാ ഫീസ്, താമസ ചെലവ്, ഗ്യാരണ്ടി അടക്കമുള്ള ചെലവുകൾ ഉൾപ്പെടുത്താതെയുള്ള നഷ്ടത്തിന്റെ കണക്കാണിതെന്നും റിക്രൂട്ട്‌മെന്റ് കമ്പനി ഏകോപന സമിതി പറഞ്ഞു.
Story Highlights: 458 domestic workers absconded in Saudi Arabia last month
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here