Advertisement

ആനമതില്‍ നിര്‍മാണത്തെച്ചൊല്ലി രാഷ്ട്രീയ വിവാദം; സമരരംഗത്ത് സിപിഐഎമ്മും കോണ്‍ഗ്രസും ബിജെപിയും

October 20, 2022
1 minute Read
cpim congress bjp strike aaralam farm

കണ്ണൂര്‍ ആറളം ഫാമിലെ ആനമതില്‍ നിര്‍മ്മാണത്തെച്ചൊല്ലി രാഷ്ട്രീയ വിവാദം. കോണ്‍ഗ്രസിനും ബിജെപിക്കും പിന്നാലെ ആനമതില്‍ നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയും സമരത്തിനിറങ്ങി. നിയമക്കുരുക്ക് പരിഹരിച്ച് പദ്ധതി നടപ്പാക്കുമെന്ന് സര്‍ക്കാര്‍ വാഗ്ദാനം ഇതുവരെ എങ്ങുമെത്തിയിട്ടില്ല.

8 വര്‍ഷത്തിനിടെ ആറളം ആദിവാസി പുനരധിവാസ മേഖലയില്‍ മാത്രം 11 ജീവനുകളാണ് കാട്ടാന ആക്രമണത്തില്‍ പൊലിഞ്ഞത്. ഏറ്റവും ഒടുവില്‍ കഴിഞ്ഞമാസം 28നാണ് ആറളം ഫാം ഒമ്പതാം ബ്ലോക്കിലെ 37 കാരന്‍ വാസു കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. വാഗ്ദത്ത ഭൂമിയില്‍ ജീവനും സ്വത്തിനും സുരക്ഷയില്ലാതെ കഴിയുകയാണ് ആദിവാസി ജനത. അപ്പോഴും വിഷയത്തില്‍ രാഷ്ട്രീയ വിവാദം സജീവം.

ആനമതില്‍ നിര്‍മ്മാണം ആവശ്യപ്പെട്ട് കലക്ടറേറ്റിനു മുന്‍പില്‍ രാപ്പകല്‍ സമരവുമായി സിപിഐഎമ്മും ബിജെപിയുംഉണ്ട്. സ്വന്തം സര്‍ക്കാരിനെതിരായ സിപിഐഎം സമരത്തിന് ബിജെപിയുടെ പരിഹാസം.

Read Also: മലപ്പുറത്ത് വിദ്യാര്‍ത്ഥിയെ മര്‍ദിച്ച കേസ്; പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരെ രക്ഷിക്കാന്‍ ശ്രമമെന്ന് ആരോപണം

ആറളം ഫാമിലെ വന്യ മൃഗശല്യം പ്രതിരോധിക്കാന്‍ 13 കിലോമീറ്റര്‍ ദൂരത്തില്‍ കോണ്‍ക്രീറ്റ് കരിങ്കല്‍ മതില്‍ നിര്‍മിക്കാനായിരുന്നു തീരുമാനം. ഫാം സന്ദര്‍ശിച്ച മന്ത്രിമാരുടെ സംഘവും 22 കോടി രൂപയുടെ ആന മതില്‍ പദ്ധതി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതി വിരുദ്ധ നിലപാട് സ്വീകരിച്ചതോടെ ഹൈക്കോടതി ഉത്തരവ് എതിരായി. പ്രശ്‌നപരിഹാര വാഗ്ദാനം പക്ഷേ ഇതുവരെ എങ്ങുമെത്തിയിട്ടില്ല.

Story Highlights: cpim congress bjp strike aaralam farm

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top