Advertisement

കെഎസ്ആർടിസി ബസുകളിൾ കാലാവധി കഴിഞ്ഞ പരസ്യം നീക്കം ചെയ്യും

October 20, 2022
Google News 1 minute Read

കെഎസ്ആർടിസി ബസുകളിൽ കാലാവധി കഴിഞ്ഞ പരസ്യം നീക്കാൻ ചെയ്യാൻ നടപടി.എല്ലാ പരസ്യവും നീക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ പരാമർശം. എന്നാൽ കാലാവധി കഴിയാത്ത പരസ്യം നീക്കുന്ന കാര്യത്തിൽ സർക്കാർ തീരുമാനമെടുത്തിട്ടില്ല.

ബസിൽ മുഴുവൻ പരസ്യം പതിക്കുന്ന രീതി അനുവദിക്കാനാകില്ലെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയിരുന്നു. വടക്കഞ്ചേരി വാഹനാപകടത്തിന്റെ പശ്ചാത്തലത്തിൽ സ്വമേധയാ എടുത്ത കേസിൽ കെഎസ്ആർടിസിയെ കക്ഷിയാക്കുകയും ചെയ്തു. കെഎസ്ആർടിസി പ്രതിസന്ധി നേരിടുന്ന സമയമാണെന്ന് സംസ്ഥാന സർക്കാർ കോടതിയിൽ പറഞ്ഞു.

കെഎസ്ആര്‍ടിസി ബസുകളില്‍ പരസ്യം പതിക്കുന്നത് സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിരുന്നു. സുരക്ഷാ മാനദണ്ഡം പാലിക്കുന്നതില്‍ സ്വകാര്യ – പൊതു വാഹനങ്ങള്‍ എന്ന വ്യത്യാസമില്ലെന്നും ഹൈക്കോടതി പറഞ്ഞിരുന്നു. കെഎസ്ആര്‍ടിസി ബസുകളിലെ അധിക ഫിറ്റിംഗ്‌സും മറ്റും അനുവദിക്കാനാകില്ലെന്ന് പറഞ്ഞ കോടതി കര്‍ശന നടപടി വേണമെന്നും പറഞ്ഞിരുന്നു.

Read Also: കെഎസ്ആര്‍ടിസി ബസിൽ പരസ്യം പതിക്കുന്ന രീതി അനുവദിക്കാനാകില്ല; ഹൈക്കോടതി

Story Highlights: Expired Advertisements Will Remove KSRTC buses

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here