പാകിസ്താൻ ശക്തർ; ഇടങ്കയ്യന്മാർ എല്ലാ ടീമിനും മുതൽക്കൂട്ടെന്ന് അശ്വിൻ

ഇടങ്കയ്യന്മാർ എല്ലാ ടീമിലും മുതൽക്കൂട്ടാണെന്ന് ഇന്ത്യൻ സ്പിന്നർ ആർ അശ്വിൻ. ടി-20 ലോകകപ്പിൽ പാകിസ്താനെതിരെ മത്സരത്തിനു മുന്നോടിയായി തൻ്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു അശ്വിൻ്റെ പ്രതികരണം. പാകിസ്താൻ ശക്തരായ സംഘമാണെന്നും മികച്ച ബൗളിംഗ് നിരയാണ് അവർക്ക് ഉള്ളതെന്നും അശ്വിൻ പറഞ്ഞു. (pakistan left handers ashwin)
Read Also: ഇന്ത്യ ഏഷ്യാ കപ്പിനായി പാകിസ്താനിലെത്തിയില്ലെങ്കിൽ 2023 ലോകകപ്പിൽ നിന്ന് പാകിസ്താൻ പിന്മാറിയേക്കുമെന്ന് റിപ്പോർട്ട്
“മുഹമ്മദ് നവാസ് ടി-20 ക്രിക്കറ്റിൽ മികച്ച ഒരു താരമായിട്ടുണ്ട്. കരുത്തനായ താരമാണ് നവാസ്. ഇടങ്കയ്യനാണ്. ആധുനിക ക്രിക്കറ്റിൽ ഇടങ്കയ്യന്മാർ എല്ലാ ടീമിനും മുതൽക്കൂട്ടാണ്. അതിനൊപ്പം അദ്ദേഹം പാകിസ്താനു വേണ്ടി 4 ഓവർ പന്തെറിയുകയും ചെയ്യുന്നു. സ്ഥിരതയോടെ പ്രകടനം നടത്തുകയും ക്ലീനായി പന്തിനെ പ്രഹരിക്കുകയും ചെയ്യുന്നു. ന്യൂസീലൻഡിനെതിരായ ഫൈനൽ പാകിസ്താൻ വിജയിച്ചു. ഇതോടെ തങ്ങളുടെ പേസ് കരുത്ത് ഒരിക്കൽ കൂടി പാകിസ്താൻ തെളിയിച്ചു.”- അശ്വിൻ പറയുന്നു.
ഇന്ത്യ അടുത്ത കൊല്ലത്തെ ഏഷ്യാ കപ്പിനായി പാകിസ്താനിലെത്തിയില്ലെങ്കിൽ 2023 ലോകകപ്പിൽ നിന്ന് പാകിസ്താൻ പിന്മാറിയേക്കുമെന്നാണ് റിപ്പോർട്ട്. പിസിബി അധികൃതരെ ഉദ്ധരിച്ച് പ്രെസ് ട്രസ്റ്റ് ഓഫ് ഇന്ത്യ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. പാകിസ്താൻ ക്രിക്കറ്റ് ബോർഡ് തന്നെ ബഹിഷ്കരണ സൂചനയും നൽകി. അടുത്ത വർഷത്തെ ഏഷ്യാ കപ്പിന് പാകിസ്താനും ഏകദിന ലോകകപ്പിന് ഇന്ത്യയുമാണ് ആതിഥേയത്വം വഹിക്കുന്നത്.
ഏഷ്യാ കപ്പ് നിക്ഷ്പക്ഷ വേദിയിലേക്ക് മാറ്റുന്നത് പരിഗണിക്കുമെന്ന ബിസിസിഐ ജനറൽ സെക്രട്ടറി ജയ് ഷായുടെ പ്രസ്താവനക്കെതിരെ പാകിസ്താൻ്റെ മുൻ താരം സഈദ് അൻവർ രംഗത്തുവന്നിരുന്നു. ഏഷ്യാ കപ്പ് നിക്ഷ്പക്ഷ വേദിയിലാക്കുകയാണെങ്കിൽ 2023ൽ ഇന്ത്യയിൽ നടക്കേണ്ട ഏകദിന ലോകകപ്പും നിക്ഷ്പക്ഷ വേദിയിലാക്കണമെന്ന് സഈദ് അൻവർ പറഞ്ഞു. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്.
Read Also: ജയ് ഷായ്ക്കെതിരെ രൂക്ഷ വിമർശനവുമായി ഷാഹിദ് അഫ്രീദി
‘പിഎസ്എലിനായി എല്ലാ രാജ്യാന്തര ക്രിക്കറ്റ് താരങ്ങളും പാകിസ്താനിലേക്ക് വരുമ്പോൾ എന്താണ് ബിസിസിഐയുടെ പ്രശ്നം? ഏഷ്യാ കപ്പ് നിക്ഷ്പക്ഷ വേദിയിലാക്കുകയാണെങ്കിൽ 2023ൽ ഇന്ത്യയിൽ നടക്കേണ്ട ഏകദിന ലോകകപ്പും നിക്ഷ്പക്ഷ വേദിയിലാക്കണമെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ആവശ്യപ്പെടണം.’- അൻവർ പറഞ്ഞു.
ബിസിസിഐയുടെ വാർഷിക ജനറൽ ബോഡി യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് ജയ് ഷാ തീരുമാനം അറിയിച്ചത്. കഴിഞ്ഞ ദിവസം ഇത്തരത്തിൽ പുറത്തുവന്ന റിപ്പോർട്ടുകൾ തള്ളിക്കൊണ്ടാണ് ജയ് ഷായുടെ പ്രതികരണം.
Story Highlights: pakistan left handers ashwin
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here