പള്ളി വഖഫില്‍ നിന്നുള്ള വരുമാനം വകമാറ്റി ചെലവഴിച്ച സംഭവത്തില്‍ കമ്മിറ്റി ഭാരവാഹികള്‍ക്കെതിരെ നടപടി

പള്ളി വഖഫില്‍ നിന്നുള്ള വരുമാനം വകമാറ്റി ചെലവഴിച്ച സംഭവത്തില്‍ കമ്മിറ്റി ഭാരവാഹികള്‍ക്കെതിരെ നടപടി. മലപ്പുറം എടയൂര്‍ മൂന്നാക്കല്‍ പള്ളി മുന്‍ മഹല്ല് ഭാരവാഹികള്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കാനാണ് സംസ്ഥാന വഖഫ് ബോര്‍ഡിന്റെ നിര്‍ണായക വിധി.
വരവ് ചെലവ് കണക്കുകള്‍ സൂക്ഷിക്കുകയോ അവതരിപ്പിക്കുകയോ ചെയ്യാതെ കോടിക്കണക്കിന് രൂപയുടെ നഷ്ടം ഭാരവാഹികള്‍ വരുത്തിയെന്നാണ് കണ്ടെത്തല്‍.
17 വര്‍ഷക്കാലം നീണ്ട നിയമയുദ്ധത്തിനൊടുവിലാണ് മുന്‍ പള്ളി കമ്മിറ്റി ഭാരവാഹികളായിരുന്നവര്‍ കുറ്റം ചെയ്തതായി കണ്ടെത്തുന്നത്. മൂന്നാക്കല്‍ മഹല്ല് നിവാസികളാണ് കമ്മറ്റി ഭാരവാഹികള്‍ ആയിരുന്ന അബൂബക്കര്‍, പാലക്കല്‍ ഷെരീഫ്,സദക്കത്തുള്ള എന്നിവര്‍ക്ക് എതിരെ പരാതി നല്‍കുന്നത്. തെരെഞ്ഞെടുക്കപ്പെട്ട ഭാരവാഹികളുടെ കാലാവധി കഴിഞ്ഞിട്ടും നിയമാനുസരണം ജനറല്‍ ബോഡി വിളിച്ചു കൂട്ടുകയോ വരവ് ചെലവ് കണക്കുകള്‍ സൂക്ഷിക്കുകയോ കമ്മറ്റിയില്‍ അവതരിപ്പിക്കുകയോ ചെയ്യാതായതോടെയാണ് പരാതി നല്‍കുന്നത്.
Read Also: മലപ്പുറത്ത് ദേശീയപാത വികസനത്തിന് നൂറുകണക്കിന് ഖബറുകള്‍ മാറ്റി മറവ് ചെയ്ത് പള്ളിക്കമ്മിറ്റി
പള്ളി വഖഫില്‍ നിന്നുള്ള വരുമാനവും, സ്വത്തുക്കളും കമ്മറ്റി ഭാരവാഹികള്‍ സ്വന്തം ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുകയും അഴിമതി നടത്തി കോടിക്കണക്കിന് രൂപയുടെ നഷ്ടം പള്ളിക്ക് വരുത്തിവെച്ചതായി സംസ്ഥാന വഖഫ് ബോര്‍ഡ് കണ്ടെത്തി. വഖഫ് നിയമം പ്രകാരവും ക്രിമിനല്‍ നടപടി പ്രകാരം കേസെടുക്കാനും, കണ്ടെത്തിയ കോടിക്കണക്കിന് രൂപയും, സ്വര്‍ണ്ണ ഉരുപ്പടികളും പ്രതികളില്‍ നിന്നും റവന്യൂ റിക്കവറി ചെയ്യാനും വഖഫ് ബോര്‍ഡ് നിര്‍ദ്ദേശിച്ചു.കൂടാതെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരമുള്ള ഓഡിറ്റ് പൂര്‍ത്തീകരിക്കാനും, കേസ് വിജിലന്‍സിലേക്ക് കൈമാറാനും
വഖഫ് ബോര്‍ഡ് നിര്‍ദ്ദേശിച്ചു.
Story Highlights: Action against committee in case of misappropriation of mosque waqf income
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here