സ്കൂട്ടറിനെക്കുറിച്ചറിയില്ല, ആ സമയത്ത് യൂബർ ഓടുകയായിരുന്നുവെന്ന് എ.കെ.ജി സെന്റർ ആക്രമണക്കേസിലെ പ്രതി

നിരപരാധിയായ തന്നെ കള്ളക്കേസിൽ കുടുക്കിയെന്ന് എകെജി സെന്റർ ആക്രമണക്കേസിലെ പ്രതി ജിതിൻ. ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്ന് പൂജപ്പുര ജയിലിൽനിന്നും മോചിതനായ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജിതിൻ.
കഞ്ചാവ് കേസിൽ കുടുക്കുമെന്ന് പൊലീസ് പറഞ്ഞു. വീട്ടിൽ കയറിയിറങ്ങി. സർക്കാരിന്റെയും പൊലീസിന്റെയും ഗൂഢാലോചനയാണ് നടന്നതെന്നും അതിനെ നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
ഗൗരീശപട്ടത്ത് പോയത് ഊബർ ഓടാനാണ്. സ്കൂട്ടറിനെക്കുറിച്ചറിയില്ല. വീട്ടുകാരെ നോവിക്കുമെന്ന് പറഞ്ഞു. ഗൂഢാലചനക്കെതിരെയും സംഭവത്തിൽ തനിക്കുണ്ടായ അപമാനത്തിൽ നഷ്ടപരിഹാരത്തിനും വേണ്ടി നിയമപരമായി മുന്നോട്ട് പോകും. ഇതിൽ ഏതെങ്കിലും തരത്തിലുള്ള പങ്കും ഇല്ല. ഞാൻ ആ സമയത്ത് യൂബർ ഓടുകയായിരുന്നു. അതുവച്ചാണ് എന്നെ കുടുക്കിയത്. ഞാൻ ആ പരിസരത്ത് ഒരിടത്തും പോയിട്ടില്ലെന്നും ജിതിൻ പറഞ്ഞു.
Read Also: സ്വീഡനിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി; കാലാവസ്ഥാ മന്ത്രിയായി ഇരുപത്തിയാറുകാരി
ഗൗരീശപട്ടത്ത് വന്ന് ഒരു ട്രിപ്പ് വിട്ട് അടുത്ത ട്രിപ്പ് എടുക്കാൻ കുമാരപുരത്തേക്ക് പോകുകയായിരുന്നു. താൻ അക്കാര്യം പൊലീസിനോട് പറഞ്ഞിരുന്നു. യൂബറിന്റെ ആപ്പിൽ അതുണ്ട്. ആ ട്രിപ്പ് എടുത്തിട്ട് ഞാൻ പോയത് പാളയത്തോ സെക്രട്ടറിയേറ്റോ ആണ്. അതിന്റെ വിവരങ്ങളും അതിൽ ഉണ്ട്. സ്കൂട്ടറുമായിട്ട് എനിക്ക് ഒരു ബന്ധവുമില്ല. ഞാൻ കാറിലാണ് വന്നതെന്നും ജിതിൻ പറഞ്ഞു.
Story Highlights: AKG Center attack case jithin
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here