നിലമ്പൂർ പാരമ്പര്യ വൈദ്യൻ കൊലക്കേസ്; പ്രതി ഷൈബിൻ അഷ്‌റഫ് പ്രതിയായ അബുദാബിയിലെ രണ്ട് ദുരൂഹ മരണങ്ങൾ സിബിഐ അന്വേഷിക്കും

നിലമ്പൂർ പാരമ്പര്യ വൈദ്യൻ കൊലക്കേസ് പ്രതി ഷൈബിൻ അഷ്‌റഫ് പ്രതിയായ അബുദാബിയിലെ രണ്ട് ദുരൂഹ മരണങ്ങൾ സിബിഐ അന്വേഷിക്കും. കുറ്റകൃത്യം അന്വേഷിച്ച നിലമ്പൂർ ഡിവൈഎസ്പി സാജു കെ.ഏബ്രഹാം കേസിൻ്റ ഫയൽ ഡിജിപി മുഖേന സിബിഐ തിരുവനന്തപുരം യൂണിറ്റിന് കൈമാറും.
ഷൈബിന്റെ ബിസിനസ് പങ്കാളി കോഴിക്കോട് ഈസ്റ്റ് മലയമ്മ സ്വദേശി ഹാരിസ്, സഹപ്രവർത്തക ചാലക്കുടി സ്വദേശിനി ഡെൻസി എന്നിവരാണ് അബുദാബിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചത്.
ഡെൻസിയെ കൊലപ്പെടുത്തി ഹാരിസ് ആത്മഹത്യ ചെയ്തെന്ന നിഗമനത്തിൽ അബുദാബി പൊലീസ് അന്വേഷണം അവസാനിപ്പിച്ചിരുന്നു.
Read Also: നാട്ടുവൈദ്യന്റെ കൊലപാതകം; മുഖ്യപ്രതി ഷൈബിൻ അഷ്റഫിന്റെ ഭാര്യ ഫസ്നയെ അടുത്ത ദിവസം കസ്റ്റഡിയിൽ വാങ്ങും
ഹാരിസിൻ്റ മാതാവ് സാറാബി, സഹോദരി ഹാരിഫ എന്നിവർ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു അനുകൂല വിധി നേടിയിരുന്നു.
Story Highlights: CBI to investigate two deaths in Abu Dhabi of shaibin ashraf
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here