അര്‍ധ സഹോദരനുമായി അടുക്കുന്നത് ഇഷ്ടമായില്ല; യുപിയില്‍ മകന് നേരെ വെടിയുതിര്‍ത്ത് പിതാവ്

അര്‍ധ സഹോദരനുമായി സ്‌നേഹബന്ധം പുലര്‍ത്തിയത് ഇഷ്ടമാകാത്തതിനെത്തുടര്‍ന്ന് പിതാവ് മകനെ വെടിവെച്ചിട്ടു. ഗുരുതരമായി പരുക്കേറ്റ യുവാവ് ചികിത്സയിലാണ്. യുവാവ് അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് ഡോക്ടേഴ്‌സ് പറയുന്നത്. ഉത്തര്‍പ്രദേശിലെ മഹോദയില്‍ വ്യാഴാഴ്ച രാവിലെയാണ് സംഭവം നടന്നത്. ശിവനാരായണ ശര്‍മ എന്നയാളാണ് മകനെ ആക്രമിച്ചത്. (Father shoots son in UP due to his relationship with step brother)
തനിക്ക് മറ്റൊരു ഭാര്യയിലുണ്ടായ മകനുമായി അടുപ്പം പുലര്‍ത്തിയതിനാണ് മകനെ ആക്രമിച്ചതെന്ന് പ്രതി പൊലീസിന് മുന്നില്‍ സമ്മതിച്ചു. ആദ്യ ഭാര്യയുടെ മകനായ സത്യനാരായണന്‍ രണ്ടാം ഭാര്യയുടെ മകനായ സത്യദേവുമായി അടുപ്പം പുലര്‍ത്തിയതിന് ഇയാള്‍ സത്യനാരായണനെ വെടിവയ്ക്കുകയായിരുന്നു.
സത്യനാരായണന്‍ പിതാവില്‍ നിന്നും അകന്ന് മറ്റൊരു വീട്ടിലാണ് താമസിച്ചിരുന്നത്. ഈ വീട് ഇളയ പുത്രന്‍ സന്ദര്‍ശിക്കുന്നത് പിതാവ് വിലക്കിയിരുന്നു. ഇത് ലംഘിച്ച് സത്യദേവ് സത്യനാരായണനൊപ്പം കുറച്ച് ദിവസങ്ങള്‍ താമസിച്ചതാണ് പിതാവിനെ ചൊടിപ്പിച്ചത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Story Highlights: Father shoots son in UP due to his relationship with step brother
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here