ഇടിമിന്നല്‍; ഒറ്റപ്പാലത്ത് വീട് ഭാഗികമായി തകര്‍ന്നു

ഒറ്റപ്പാലം പത്തംകുളത്ത് ഇടിമിന്നലില്‍ വീട് ഭാഗികമായി തകര്‍ന്നു. പത്തംകുളം പൂമുള്ളിക്കാട് മേനക്കം മൊയ്തൂട്ടിയുടെ വീടാണ് തകര്‍ന്നത്.
വെള്ളിയാഴ്ച വൈകിട്ടുണ്ടായ ഇടിമിന്നലിലാണ് സംഭവം. ഇടിമിന്നലേറ്റതിനെ തുടര്‍ന്ന് വീടിന്റെ മുകള്‍ഭാഗമാണ് തകര്‍ന്നത് ജനലുകളും,മെയിന്‍ സ്വിച്ച് ബോര്‍ഡും, വയറിങ്ങുകളും പൂര്‍ണ്ണമായും നശിച്ചു.സംഭവം നടക്കുമ്പോള്‍ മൊയ്തൂട്ടിയുടെ ഭാര്യ സുഹറ മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. വലിയ ശബ്ദത്തോടെ ഇടിവെട്ടുകയായിരുന്നു എന്ന് ഇവര്‍ പറഞ്ഞു. ആര്‍ക്കും പരുക്കില്ല.അനങ്ങനടി പഞ്ചായത്ത് പ്രസിഡന്റ് പി.ചന്ദ്രന്‍ ,വില്ലേജ് ഓഫീസര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.
Story Highlights: thunder and lightning; The house partially collapsed at Ottapalam
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here