‘ഇങ്ങനെയുമുണ്ടോ ഒരു വൃത്തിയാക്കൽ’: യുവതിയുടെ സാഹസികത കണ്ട് ഞെട്ടി സോഷ്യൽ മീഡിയ

ദീപങ്ങളുടെ ഉത്സവമാണ് ദീപാവലി. തിന്മയ്‌ക്കെതിരെ നന്മ നേടിയ വിജയമായാണ് ദീപാവലിയെ കണക്കാക്കുന്നത്. ഇരുട്ടിന് മേല്‍ വെളിച്ചവും നിരാശയ്ക്കെതിരെ പ്രതീക്ഷയും നേടിയെടുക്കുന്നതിനായാണ് ദീപാവലി ആഘോഷിക്കുന്നത്. ദീപാവലി ഇങ്ങെത്തിയതോടെ വീട് വൃത്തിയാക്കി അവസാന വട്ട ഒരുക്കങ്ങൾ പൂർത്തീകരിക്കുന്ന തിരക്കിലാണ് ഏവരും. രാജ്യത്തുടനീളമുള്ള ദീപാവലി തയ്യാറെടുപ്പുകളിൽ ഇത് സാധാരണയായി കാണപ്പെടുന്നു.
ഇതുമായി ബന്ധപ്പെട്ട ഒരു ഹോം വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. വീടിന്റെ ജനാലകൾ വൃത്തിയാക്കുന്ന ഒരു സ്ത്രീയെ വീഡിയോയിൽ കാണാം. ഇതിൽ എന്താണ് ഇത്ര പ്രത്യേകതയെന്നല്ലേ? അപ്പാർട്ട്മെന്റിന്റെ നാലാം നിലയിൽ നിന്നുകൊണ്ട് അതി സാഹസികമായാണ് ഈ യുവതി വീടിന്റെ ജനാലകൾ വൃത്തിയാക്കുന്നത്. ജനാലയുടെ ഇടുങ്ങിയ അരികുകളിൽ യാതൊരു പിന്തുണയുമില്ലാതെ നിൽക്കുന്നതും ഒരു തുണി ഉപയോഗിച്ച് എളുപ്പത്തിൽ തുടക്കുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം.
Agar inke ghar Laxmi ji nahi aayi toh kisi ke ghar nahi aayegi Diwali pe pic.twitter.com/SPTtJhAEMO
— Sagar (@sagarcasm) October 20, 2022
ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. പത്തുലക്ഷത്തിലധികം പേർ ഇതിനോടകം വീഡിയോ കണ്ടിട്ടുണ്ട്. യുവതിയുടെ സാഹസികത കണ്ട് അമ്പരന്നിരിക്കുകയാണ് സോഷ്യൽ മീഡിയ. ഈ സ്റ്റണ്ടുകൾ നടത്തുന്നത് പ്രൊഫഷണലുകൾ മാത്രമാണ്. നിങ്ങളുടെ വീട്ടിൽ ഇത്തരം സാഹസങ്ങൾ ചെയ്യരുത് എന്ന് ഒരു ഉപയോക്താവ് കമന്റ് ചെയ്തു. ഈ വീഡിയോ കണ്ടതിന് ശേഷം തൻറെ ഹൃദയമിടിപ്പ് കുറച്ച് നേരത്തേക്ക് നിലച്ചെന്ന് മറ്റൊരാൾ അവകാശപ്പെട്ടു. ഇത് യഥാർത്ഥത്തിൽ ഉടമയാണോ അതോ ഒരു പാവപ്പെട്ട വീട്ടുജോലിക്കാരിയെ കൊണ്ട് ചെയ്യിപ്പിക്കുന്നതാണോ എന്നും ചിലർ.
Story Highlights: Woman’s Daredevil Window-Cleaning Act Stuns Internet
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here