വിഴിഞ്ഞം സമരം ശക്തമായി തുടരാൻ ലത്തീൻ അതിരൂപത; 27ന് മുതലപ്പൊഴിയിൽ കടലിലും കരയിലും സമരം

വിഴിഞ്ഞം സമരം ശക്തമായി തുടരാൻ ലത്തീൻ അതിരൂപതയുടെ തീരുമാനം. സമരത്തിന്റെ നൂറാം ദിവസമായ ഈ മാസം 27ന് മുതലപ്പൊഴിയിൽ കടലിലും കരയിലും സമരം സംഘടിപ്പിക്കാനാണ് ലത്തീൻ അതിരൂപതയുടെ നീക്കം.
മുല്ലൂരിൽ വൻജനപങ്കാളിത്തത്തോടെ കര സമരം ശക്തമാക്കും. പള്ളികളിൽ നാളെ ഇത് സംബന്ധിച്ച സർക്കുലർ വായിക്കും. ( Latin Archdiocese vizhinjam protest ).
തീരദേശ നിവാസികൾ ദിവസങ്ങളായി സമരത്തിലാണെങ്കിലും ഇതുവരെയും യാതൊരുവിധ തീരുമാനങ്ങളും സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്ന് ലത്തീൻ അതിരൂപത വാർത്താക്കുറുപ്പിൽ വ്യക്തമാക്കുന്നു. ഒക്ടോബർ 17-ാം തിയതി നടത്തിയ ഉപരോധ പരിപാടികൾ വിജയിപ്പിക്കാൻ എല്ലാവരും പരിശ്രമിച്ചു. ഒക്ടോബർ 27-ാം തീയതിയാണ് സമരം 100ാം ദിവസമാകുന്നത്. അന്നേദിവസം അഞ്ചുതെങ്ങ് പുതുക്കുറിച്ചി ഫെറോനകളെയും മറ്റുള്ള ജനവിഭാഗങ്ങളെയും സഹകരിപ്പിച്ചുകൊണ്ട് മുതലപ്പൊഴിയിൽ കടലിലും കരയിലും സമരം സംഘടിപ്പിക്കും.
Read Also: വിഴിഞ്ഞം സമരം; മുതലപ്പൊഴി വിഷയത്തിലും സർക്കാർ ഇടപെടൽ
വലിയതുറ, കോവളം, പുല്ലുവിള ഫെറോനകൾ മുള്ളൂർ കേന്ദ്രീകരിച്ച് കര സമരവും നടത്തും. വലിയ ഇടവകകളിൽ നിന്ന് 250-ൽ കുറയാത്ത അംഗങ്ങളും ചെറിയ ഇടവകകളിൽ നിന്ന് 100ൽ കുറയാത്ത അംഗങ്ങളും പങ്കെടുക്കും. 101-ാം ദിവസം മുതലുള്ള സമരപരിപാടികളെ കുറിച്ച് തിങ്കളാഴ്ച ചേരുന്ന സമരസമിതിയിൽ തീരുമാനമാകുമെന്ന് തിരുവനന്തപുരം അതിരൂപതാ മെത്രാപ്പോലിത്ത തോമസ് ജെ. നെറ്റോ അറിയിച്ചു.
Story Highlights: Latin Archdiocese vizhinjam protest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here