“ജോലി ചെയ്യുന്നത് ആപ്പിളിൽ”; ഏകദേശം 600,000 വ്യാജ പ്രൊഫൈലുകൾ ലിങ്ക്ഡിൻ നീക്കം ചെയ്തതായി റിപ്പോർട്ട്

ലിങ്ക്ഡിനിൽ വ്യാജ അക്കൗണ്ടുകൾ വർധിച്ചുവരികയാണ്. റിപ്പോർട്ടുകൾ പ്രകാരം, ലിങ്ക്ഡിനിലെ ഏകദേശം 600,000 ആളുകൾ ആപ്പിളിന്റെ തൊഴിലാളികൾ എന്നാണ് കൊടുത്തിരിക്കുന്നത്. ആപ്പിളിനെ അവരുടെ കമ്പനിയായി ലിസ്റ്റ് ചെയ്ത പ്രൊഫൈലുകളുടെ എണ്ണം 24 മണിക്കൂറിനുള്ളിൽ പകുതിയായി വെട്ടിക്കുറച്ചു. ഒരൊറ്റ ദിവസം കൊണ്ട് 300,000-ത്തിലധികം ആളുകൾ ഈ ലിസ്റ്റിൽ നിന്ന് പുറത്തുപോയി. പ്ലാറ്റ്‌ഫോമിലെ വ്യാജ, സ്പാം അക്കൗണ്ടുകൾക്കെതിരെയാണ് ലിങ്ക്ഡിൻ ഇങ്ങനെയൊരു നടപടി സ്വീകരിച്ചത്.
ലിങ്ക്ഡിനിൽ ഡെവലപ്പറായി ജോലി ചെയ്യുന്ന ജെയ് പിൻഹോയാണ് ലിങ്ക്ഡിനിൽ ആപ്പിൾ, ആമസോൺ ജീവനക്കാരുടെ എണ്ണം വർദ്ധിക്കുന്നതിനെക്കുറിച്ച് ആദ്യം റിപ്പോർട്ട് ചെയ്തത്. അദ്ദേഹത്തിന്റെ ജോലിയുടെ ഭാഗമായി വലിയ സ്ഥാപനങ്ങളിലെ ദൈനംദിന ജീവനക്കാരുടെ എണ്ണം നിരീക്ഷിക്കുമ്പോഴാണ് ഇത് ശ്രദ്ധയിൽ പെട്ടത്. ആമസോണിലെ നിലവിലെ ജോലി ചെയ്യുന്നുവെന്ന് അവകാശപെടുന്ന ലിങ്ക്ഡ്ഇൻ പ്രൊഫൈലുകളുടെ എണ്ണം ഒരു ദിവസം കൊണ്ട് 1.25 ദശലക്ഷത്തിൽ നിന്ന് 838,601 ആയി കുറഞ്ഞു.
അതുപോലെ, ആപ്പിളിൽ പ്രവർത്തിക്കുന്നുണ്ടെന്ന് അവകാശപ്പെടുന്ന ലിങ്ക്ഡ്ഇൻ പ്രൊഫൈലുകളുടെ എണ്ണത്തിൽ ഒക്‌ടോബർ 10-ന് ഏകദേശം 50 ശതമാനം കുറവുണ്ടായതായി എന്നും പിൻഹോ പറയുന്നു. വ്യാജ സ്പാം, ബോട്ട് അക്കൗണ്ടുകൾ നീക്കം ചെയ്തതാണ് ആളുകളുടെ എണ്ണം കുറയാൻ കാരണമെന്ന് ലിങ്ക്ഡിൻ ബിസിനസ് ഇൻസൈഡറിനോട് പറഞ്ഞു.
Story Highlights: LinkedIn Removes 6 Lakh Fake Profiles That Listed ‘Apple’ As Their Employer
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here