ചടയമംഗലത്തെ പീഡനം; നഗ്നപൂജ നടത്താൻ അബ്ദുൾ ജബ്ബാർ നിർബന്ധിച്ചുവെന്ന് ഇരയായ യുവതി

ബാധ ഒഴിപ്പിക്കാനെന്ന പേരിൽ നഗ്നപൂജ നടത്താൻ ഭർതൃവീട്ടുകാർ അബ്ദുൾ ജബ്ബാറെന്നയാളുടെ അടുത്ത് കൊണ്ടുപോയെന്ന് യുവതി ട്വൻറിഫോറിനോട് വ്യക്തമാക്കി. പ്രതിഷേധവുമായി യുവജന സംഘടനകൾ രംഗത്ത് വന്നതിന് പിന്നാലെ ഭർതൃമാതാവിനെയും ഭർതൃസഹോദരനെയും അറസ്റ്റ് ചെയ്തു. ( rape case Chadayamangalam Woman stripped naked ).
Read Also: സ്കൂൾ ലാബിൽ 4 വയസുകാരിക്ക് പീഡനം; പ്രിൻസിപ്പലിന്റെ ഡ്രൈവർ അറസ്റ്റിൽ
മന്ത്രവാദത്തിൻ്റെ പേരിൽ പീഡിപ്പിച്ചെന്നാണ് യുവതി ട്വൻറി ഫോറിനോട് വെളിപ്പെടുത്തിയത്. ബാധ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഭർത്താവും വീട്ടുകാരും അബ്ദുൾ ജബ്ബാറിൻറെ മുന്നിൽ എത്തിച്ചത്. നഗ്നപൂജ നടത്താൻ അബ്ദുൾ ജബ്ബാർ നിർബന്ധിച്ചുവെന്നും ലൈംഗികമായി മറ്റ് പെൺകുട്ടികളെയും ഇരയാക്കിയെന്നുമാണ് വെളിപ്പെടുത്തൽ. വാർത്ത പുറത്തു വന്നതിന് പിന്നാലെ മന്ത്രവാദം നടന്ന വീട്ടിലേക്ക് യുവജന സംഘടനകൾ പ്രതിഷേധവുമായി എത്തി.
പ്രതികകളെ അറസ്റ്റ് ചെയ്യാൻ മന്ത്രി ജെ ചിഞ്ചുറാണി പൊലീസിന് നിർദ്ദേശം നൽകി. തുടർന്ന് സംഭവവുമായി ബന്ധപ്പെട്ട് കേസ് എടുത്ത പൊലീസ് മന്ത്രവാദത്തിന് യുവതിയെ എത്തിച്ച ഭർതൃമാതാവിനെയും ഭർതൃസഹോദരനെയും അറസ്റ്റ് ചെയ്തു. പ്രധാന പ്രതി അബ്ദുൾ ജബ്ബാറിനെ ഉടൻ അറസ്റ്റ് ചെയ്യുമെന്നാണ് പോലീസ് പറയുന്നത്.
Story Highlights: rape case Chadayamangalam Woman stripped naked
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here