ഉത്തരാഖണ്ഡ് ഉരുൾപൊട്ടൽ: മരിച്ചവരുടെ എണ്ണം നാല് ആയി

ഉത്തരാഖണ്ഡ് ചമോലി ജില്ലയിലെ തരാലി മേഖലയിലുണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 4 ആയി. ഒരു കുടുംബത്തിലെ നാല് പേരാണ് മരിച്ചത്. പ്രദേശത്തെ മൂന്ന് വീടുകളിൽ മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ 2 പേർക്ക് ഗുരുതരമായി പരുക്കേറ്റതായി അധികൃതർ അറിയിച്ചു. പൊലീസും സംസ്ഥാന ദുരന്തനിവാരണ സേനയും സംഭവസ്ഥലത്ത് എത്തിയതായി തരാലി സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് രവീന്ദ്ര ജുവാന്ത പറഞ്ഞു.
രാത്രിയോടെ കൂറ്റൻ പാറക്കെട്ട് ജനവാസ മേഖലയിലേക്ക് വീണ് വീടുകൾ തകർന്നു. ഒരു വീട്ടിലുണ്ടായിരുന്ന നാല് പേർ സംഭവസ്ഥലത്ത് വച്ച് തന്നെ മരിക്കുകയും മറ്റ് രണ്ട് പേരെ രക്ഷാസംഘം അവശിഷ്ടങ്ങളിൽ നിന്ന് പുറത്തെടുക്കുകയും ചെയ്തു. പരുക്കേറ്റവരെ തരാലിയിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി റഫർ ചെയ്തു. ദുരന്തം നടന്നയുടൻ രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു.
Story Highlights: Four killed in landslide in Uttarakhand
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here