ബലാത്സംഗക്കേസ്: എല്‍ദോസ് ഇന്ന് ക്രൈംബ്രാഞ്ചിന് മുന്നിൽ,മൊബൈൽ ഹാജരാക്കും

ബലാത്സംഗ കേസില്‍ എല്‍ദോസ് കുന്നപ്പിള്ളിയില്‍ എംഎല്‍എ ഇന്ന് ജില്ലാ ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകും. എല്‍ദോസിനെ ശനിയാഴ്ച രാവിലെ 9 മുതല്‍ 7 വരെ ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്തിരുന്നു.(eldose kunnappillil will be questioned by crime branch)
അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്ന മൂന്‍കൂര്‍ ജാമ്യ വ്യവസ്ഥയുടെ ഭാഗമായി കോടതി ഉത്തരവിട്ടിരുന്നു. എല്‍ദോസിന്‍റെ അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയില്ല. ഇന്ന് എല്‍ദോസ് ഫോണ്‍ ഹാജരാക്കാം എന്നാണ് അറിയിച്ചിരിക്കുന്നത്.
Read Also: കിളികൊല്ലൂർ കള്ളക്കേസ്; പൊലീസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുന്നതിൽ ക്രൈംബ്രാഞ്ച് നിയമോപദേശം തേടും
ഒളിവിൽ പോയ എൽദോസ് മുൻകൂർ ജാമ്യം ലഭിച്ചതിനെ തുടർന്ന് വെളളിയാഴ്ചയാണ് ഒളിവ് ജീവിതം അവസാനിപ്പിച്ച് പൊതുസമൂഹത്തിന് മുന്നിലെത്തിയത് . ഇതിനിടെ കെപിസിസി എൽദോസിനെ ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്തു.
Story Highlights: eldose kunnappillil will be questioned by crime branch
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here