Advertisement

സ്വർണ്ണം രാസലായനിയിൽ അലിയിപ്പിച്ച് ടർക്കി ടവലുകളിൽ തേച്ചുപിടിപ്പിച്ച് കടത്താൻ ശ്രമം; പ്രതി പിടിയിൽ

October 24, 2022
Google News 2 minutes Read
Gold caught Kannur airport arrest

സ്വർണ്ണം രാസലായനിയിൽ അലിയിപ്പിച്ച് ടർക്കി ടവലുകളിൽ തേച്ചുപിടിപ്പിച്ച് കടത്താൻ ശ്രമിക്കുന്നതിനിടെ പ്രതി പിടിയിൽ. കണ്ണൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വർണ്ണമാണ് പിടികൂടിയത്. 37 ലക്ഷം രൂപ മൂല്യമുള്ള 743 ഗ്രാം സ്വർണമാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂർ മുഴപ്പിലങ്ങാട് സ്വദേശി ചെറുവളപ്പിൽ നജീബിനെ കസ്റ്റഡിയിലെടുത്തു. ( Gold caught Kannur airport arrest ).

എയർ കസ്റ്റംസിനെ കബളിപ്പിക്കാൻ സ്വർണ്ണക്കടത്തിന് പുതിയ രീതി അവലംബിക്കുകയാണ് പ്രതികൾ. സ്വർണ തോർത്തുകളുമായി ദുബായിൽ നിന്നെത്തിയ യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ വെച്ച് രണ്ട് ദിവസം മുമ്പ് പിടിയിലായിരുന്നു. തൃശ്ശൂർ സ്വദേശിയായ ഫഹദ് (26) ആണ് സ്വർണ്ണം കടത്താൻ പുതിയ രീതി പരീക്ഷിച്ച് കസ്റ്റംസിന്റെ വലയിലായത്.

Read Also: സ്വർണ്ണക്കടത്തിന് പുതിയ രീതി; ദുബായിൽ നിന്നെത്തിയ യാത്രക്കാരൻ സ്വർണ തോർത്തുകളുമായി പിടിയിൽ

ഈ മാസം 10ന് ദുബായിൽ നിന്നും (എസ് ജി 54) സ്‌പൈസ് ജെറ്റിലാണ് ഇയാൾ നെടുമ്പാശ്ശേരിയിൽ എത്തിയത്. ദ്രാവക രൂപത്തിലുള്ള സ്വർണ്ണത്തിൽ തോർത്തുകൾ (ബാത്ത് ടൗവ്വലുകൾ) മുക്കിയെടുത്തശേഷം ഇവ നന്നായി പായ്ക്ക് ചെയ്ത് സ്വർണ്ണം കടത്താനാണ് ഫഹദ് ശ്രമിച്ചത്.

ഒരാഴ്ച്ച മുമ്പ് കരിപ്പൂരിലും വൻ സ്വർണ്ണ വേട്ട നടന്നിരുന്നു. 41.70 ലക്ഷം രൂപയുടെ സ്വർണമാണ് അന്ന് കസ്റ്റംസ് പിടികൂടിയത്. കോഴിക്കോട് എയർകാർഗോ കോംപ്ലക്സ് വഴി കേക്ക് നിർമിക്കുവാൻ ഉപയോഗിക്കുന്ന റോളറിലൂടെ കടത്തുവാൻ ശ്രമിച്ച ഏകദേശം 1കിലോയോളം സ്വർണമാണ് എയർകാർഗോ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത്.

Story Highlights: Gold caught Kannur airport arrest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here