ബാറ്റിംഗ് കൊണ്ട് വിമാനം വൈകിപ്പിച്ച കോലി; ഇത് ഭാവി തലമുറയ്ക്കുള്ള കഥയെന്ന് ആയുഷ്‌മാൻ ഖുറാന

പാകിസ്താനെതിരെ ഇന്ത്യയുടെ ജയം കാണാനായി പൈലറ്റ് അഞ്ച് മിനിട്ട് വിമാനം വൈകിപ്പിച്ചെന്ന് ബോളിവുഡ് നടൻ ആയുഷ്‌മാൻ ഖുറാന. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് ഖുറാന ഇക്കാര്യം അറിയിച്ചത്. മുംബൈയിൽ നിന്ന് ഛണ്ഡീഗഡിലേക്കുള്ള വിമാനത്തിനിലിരുന്ന് പലരും മൊബൈൽ ഫോണിൽ മത്സരം കാണുകയായിരുന്നു എന്നും ഡ്രൈവർ മനപൂർവം അഞ്ച് മിനിട്ട് വൈകിയാണ് വിമാനം എടുത്തതെന്നും ഖുറാന ട്വിറ്ററിൽ കുറിച്ചു. (virat kohli ayushman khurrana)
Read Also: ഐസിസി ടൂർണമെൻ്റുകളിൽ ഏറ്റവുമധികം ഫിഫ്റ്റി പ്ലസ് സ്കോറുകൾ; സച്ചിനെ മറികടന്ന് കോലി
‘ഈ കഥ എൻ്റെ ഭാവി തലമുറയ്ക്കുള്ളതാണ്. മത്സരത്തിലെ അവസാന രണ്ട് ഓവറുകൾ മുംബൈ-ഛണ്ഡീഗഡ് വിമാനത്തിനുള്ളിലിരുന്നാണ് കണ്ടത്. വിമാനത്തിനുള്ളിൽ മറ്റ് യാത്രക്കാരും അവരവരുടെ മൊബൈലിൽ കണ്ണുനട്ടിരിക്കുകയായിരുന്നു. എനിക്കുറപ്പാണ്, ക്രിക്കറ്റ് പ്രേമിയായ പൈലറ്റ് അഞ്ച് മിനിട്ട് മനപൂർവം വൈകിയാണ് വിമാനം എടുത്തത്. അതിൽ ആർക്കും പരാതി ഉണ്ടായിരുന്നില്ല. ഒരിക്കലും ഇത്ര ഒരുമിച്ചുള്ള അലർച്ച ഞാൻ ഒരു വിമാനത്തിനുള്ളിൽ നിന്ന് കേട്ടിട്ടില്ല. റൺവേയിലൂടെ സഞ്ചരിക്കുമ്പോഴായിരുന്നു ഇത്.’- ആയുഷ്‌മാൻ കുറിച്ചു.
This story is for my future generations. I watched the final two overs inside the Mumbai-Chandigarh flight just before taking off with the passengers glued to their cell phones. I’m sure the cricket fanatic pilot delayed it deliberately by 5 mins, and nobody was complaining. 1/2
— Ayushmann Khurrana (@ayushmannk) October 23, 2022
ടി-20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ പാകിസ്താനെതിരെ ഇന്ത്യ ത്രസിപ്പിക്കുന്ന ജയമാണ് നേടിയത്. 4 വിക്കറ്റിനാണ് പാകിസ്താനെ ഇന്ത്യ കീഴടക്കിയത്. പാകിസ്താൻ മുന്നോട്ടുവച്ച 160 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ അവസാന പന്തിൽ 6 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയം കണ്ടു. 53 പന്തിൽ 82 റൺസെടുത്ത് പുറത്താവാതെ നിന്ന വിരാട് കോലിയാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. പാകിസ്താനു വേണ്ടി ഹാരിസ് റൗഫും മുഹമ്മദ് നവാസും 2 വിക്കറ്റ് വീതം വീഴ്ത്തി.
Read Also: അവസാനിക്കാത്ത വിരാടപർവം
Pandya and DK got out. Then came in Ashwin. Coolly gauged the wide ball. Well left. Scored the final runs. I’ve never witnessed a collective uproar of applause inside an aircraft. All this was happening while we were full throttle on the runway. Great timing by the flight captain
— Ayushmann Khurrana (@ayushmannk) October 23, 2022
ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടപ്പെടുത്തി 159 റൺസാണ് നേടിയത്. 52 റൺസെടുത്ത് പുറത്താവാതെ നിന്ന ഷാൻ മസൂദ് ആണ് പാകിസ്താൻ്റെ ടോപ്പ് സ്കോറർ. ഇഫ്തിക്കാർ അഹ്‌മദും (51) പാകിസ്താനു വേണ്ടി തിളങ്ങി. ഇന്ത്യക്ക് വേണ്ടി അർഷ്ദീപ് സിംഗും ഹാർദിക് പാണ്ഡ്യയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
Story Highlights: virat kohli ayushman khurrana tweet
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here